പി.എം കിസാന്‍: മെയ് 31 മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണം

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി കര്‍ഷകര്‍ മെയ് 31 നു മുമ്പായി താഴെ പറയുന്ന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇതിനായി മെയ് 25, 26, 27 ദിവസങ്ങളില്‍ കൃഷിഭവന്‍ തലത്തില്‍ പ്രത്യേക ക്യാമ്പുകള്‍ നടക്കും.
ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസിലെ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേന ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കൃഷി വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.