Connect with us

Kerala

എസ്.ബി.ഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഇനി ഒറ്റ ഫോൺകോളിലൂടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അറിയാം

Published

on

Share our post

തിരുവനന്തപുരം :എസ്.ബി.ഐ കോൺടാക്റ്റ് സെന്ററിലേക്ക് വിളിച്ചാൽ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് വീട്ടിലിരുന്ന് അറിയാൻ കഴിയും ഡിജിറ്റൽ യുഗത്തിൽ ബാങ്കിംഗ് മേഖലയും ഏറെ മാറിയിട്ടുണ്ട്. പണം പിൻവലിക്കാൻ ബാങ്കുകളിൽ നീണ്ട വരിയിൽ കാത്തുനിൽക്കേണ്ട കാലത്തുനിന്നും പണം പിൻവലിക്കുന്നതിനായി എ.ടി.എം കാർഡുകൾ ഇന്നുണ്ട്.

മാത്രമല്ല രാജ്യത്ത് നിരവധി ബാങ്കിംഗ് സേവനങ്ങൾ ഇന്ന് ഓൺലൈനിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളിൽ ഇടപാടുകാരുടെ തിരക്ക് കുറയുകയും ജോലി എളുപ്പമാകുകയും ചെയ്യുമെന്നതിനാൽ ഇത്തരം സേവനങ്ങൾ ഏറെ സഹായകരവുമാണ്.

ഇപ്പോൾ അത്തരമൊരു സന്തോഷ വാർത്തയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ തേടി എത്തിയിരിക്കുന്നത്.ഇനി മുതൽ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനായി ഇടപാടുകാർ ബാങ്കിൽ പോവേണ്ട ആവശ്യമില്ല. അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് വീട്ടിലിരുന്ന് അറിയാൻ കഴിയും.

ഫോൺ മുഖേന അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കാൻ എസ്.ബി.ഐ കോൺടാക്റ്റ് സെന്ററിലേക്ക് വിളിച്ചാൽ മതി. ഒരാൾക്ക് ഏത് ടോൾ ഫ്രീ നമ്പറിലേക്കും വിളിക്കാം: 1800 1234 അല്ലെങ്കിൽ 1800 2100 എന്ന നമ്പറുകളിലേക്കാണ് വിളിക്കേണ്ടത്. കോൾ ചെയ്തതിന് ശേഷം, അക്കൗണ്ട് ബാലൻസും ഇടപാട് വിശദാംശങ്ങളും ലഭിക്കുന്നതിന് കീപാ‍ഡിൽ 1 അമർത്തണം.

ഇതിനുശേഷം, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന നാല് അക്കങ്ങൾ നൽകുക. തുടർന്ന് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതിന് കീപാഡിൽ 2 അമർത്തേണ്ടതുണ്ട്, അതിനുശേഷം സ്റ്റേറ്റ്‌മെന്റ് കാലയളവ് തിരഞ്ഞെടുക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെടും. കാലയളവ് തിരഞ്ഞെടുത്ത ഉടൻ, അത് ബാങ്ക് ഉപഭോക്താവിന്റെ ഇമെയിൽ ഐഡിയിലേക്ക് വിവരങ്ങൾ അയയ്ക്കുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ പത്തുവർഷമായി ഡിജിറ്റൈസേഷന്റെ സ്വാധീനം ബാങ്കിംഗ് മേഖലയിലും പ്രതിഫലിക്കുന്നുണ്ട്. ഡിജിറ്റൽ വിപ്ലവത്തിന്റെ ഫലമായി ഉപഭോക്താക്കൾ ബാങ്കുകളുമായി ഇടപഴകുന്ന രീതിയും മാറിയിട്ടുണ്ട്.. നേരത്തെ, പരമ്പരാഗത ബാങ്കുകൾ മാത്രമായിരുന്നു ബാങ്കിങ്ങിനുള്ള ഏക ആശ്രയം. എന്നാൽ ഇന്ന്, സമാനമായ സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ അധിഷ്ഠിത എൻ.ബി.എഫ്.സി-കൾ, നിയോ ബാങ്കുകൾ തുടങ്ങിയവയും സജീവമായി രംഗത്തുണ്ട്.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!