നാളെ മുതൽ കെ .എസ് .ആർ .ടി. സിയിലും 2000 രൂപ എടുക്കില്ല

രാജ്യത്ത് 2000 രൂപ പിൻവലിച്ചതിന് പിന്നാലെ കെ .എസ് .ആർ .ടി. സിയിലും നാളെ മുതൽ 2000 രൂപ എടുക്കരുതെന്ന് നിർദേശം.
കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ് ഇത് സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്. ബിവറേജസ് കോർപറേഷനും സമാന തീരുമാനം കൈക്കൊണ്ടിരുന്നു.
മെയ് 19നാണ് ആർ.ബി.ഐ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചത്. എന്നിരുന്നാലും സെപ്റ്റംബർ 30 വരെ പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.