ഓണ്‍ലൈനായി നെതർലാൻഡിൽ നിന്നുമെത്തിച്ച മയക്കുമരുന്നുമായി കൂത്തുപറമ്പില്‍ യുവാവ് പിടിയില്‍

കൂത്തുപറമ്പ് : ആമസോണ്‍ വഴി ഓണ്‍ലൈനായി നെതർലാൻഡിലെ റോട്ടര്‍ഡാമില്‍ നിന്നും വരുത്തിച്ച 70 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയിലായി.
കൂത്തുപറമ്പ് പാറാല്‍ സ്വദേശി ശ്രീരാഗാണ് പിടിയിലായത്.കൂത്ത്പറമ്പ് പോസ്റ്റ് ഓഫിസില്‍ ഓണ്‍ലൈന്‍ വഴി തപാലില്‍ എത്തിചേര്‍ന്ന 70 എൽ.എസ്.ഡി സ്റ്റാമ്പുകള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ് ജനീഷും സംഘവും പിടികൂടിയത്.
പ്രിവന്റ്‌റീവ് ഓഫിസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രജീഷ് കോട്ടായി, എം.സുബിന്‍,സി.കെ. സജേഷ്,എന്‍.സി. വിഷ്ണു , എക്‌സൈസ് ഡ്രൈവര്‍ ലതിഷ് ചന്ദ്രന്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.