കായിക വകുപ്പിന്റെ ഹെൽത്തി കിഡ്സ് പദ്ധതി തുടങ്ങി 

Share our post

പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ “ഹെൽത്തി കിഡ്സ്”ന്‌ തുടക്കം. സംസ്ഥാനതല ഉദ്ഘാടനം താനൂർ ജി.എൽ.പി സ്കൂളിൽ മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.
സ്കൂളിലെ ഇൻഡോർ എക്സർസൈസ് റൂമിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഓൺലൈൻ കളികളോടൊപ്പം കായികക്ഷമതകൂടി വർധിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് ഇൻഡോർ റൂം തയ്യാറാക്കിയിട്ടുള്ളത്. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷയായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപറേറ്റിങ്‌ ഓഫീസർ ഡോ. കെ. അജയകുമാർ പദ്ധതി വിശദീകരിച്ചു. മലപ്പുറം ഡി.ഡി.ഇ കെ.പി. രമേശ്കുമാർ, താനൂർ എ.ഇ.ഒ.മാരായ എം.കെ. സക്കീന, എൻ.എം. ജാഫർ, മലബാർ ദേവസ്വം ബോർഡ് ഏരിയാ പ്രസിഡന്റ് ബേബി ശങ്കർ, തിരൂർ അർബൻ കോ -ഓപറേറ്റീവ് ബാങ്ക് ചെയർമാൻ ഇ. ജയൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, സുനീർബാബു, എ. റസിയ എന്നിവർ സംസാരിച്ചു. സ്വാഗതവും  നന്ദിയും പറഞ്ഞു. തുടർന്ന്‌ വിദ്യാർഥികൾ എയ്റോബിക്സ് ഡാൻസ് അവതരിപ്പിച്ചു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!