ആധാറിൽ നവജാത ശിശുക്കളുടെ പേരും ചേർക്കാം

Share our post

കണ്ണൂർ : ആധാറിൽ നവജാത ശിശുക്കളുടെ പേരും ചേർക്കാമെന്ന് സംസ്ഥാന ഐടി മിഷൻ അറിയിച്ചു. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് ശേഖരിക്കുന്നില്ല. എന്നാൽ എൻറോൾ ചെയ്യാൻ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ 17 വയസ്സിനുള്ളിലും സൗജന്യമായി പുതുക്കാം. അല്ലാത്തപക്ഷം നൂറ് രൂപ ഫീസ് നൽകണം. പത്ത് വർഷങ്ങൾക്ക് മുൻപ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും ഒരു പുതുക്കലും നടത്തിയിട്ടില്ലെങ്കിൽ, തിരിച്ചറിയൽ രേഖകളും, മേൽവിലാസ രേഖകളും ഓൺലൈനായി ജൂൺ 14 വരെ സൗജന്യമായി അപ് ലോഡ്  ചെയ്ത് അപ്‌ഡേറ്റ് ചെയ്യാം. ഇതിനായി https://myaadhaar.uidai.gov.in സന്ദർശിച്ച്, ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡോക്യുമെന്റ് അപ്‌ഡേറ്റ് ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ, ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം 50 രൂപ നിരക്കിൽ ചെയ്യാം. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. അക്ഷയ സെന്ററുകൾ, മറ്റ് ആധാർ സെന്ററുകൾ വഴി മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ ആധാറിൽ ഉൾപ്പെടുത്താനാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!