Connect with us

Kerala

കേരളത്തിന്റെ സ്വന്തം കെ-ഫോൺ ജൂൺ അഞ്ച് മുതൽ യാഥാർഥ്യത്തിലേക്ക്

Published

on

Share our post

തിരുവനന്തപുരം : കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം കെ-ഫോണ്‍ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിലവില്‍ 18,000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കി കഴിഞ്ഞു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കി.


Share our post

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Kerala

കെ.എസ്.ആര്‍.ടി.സി യാത്രക്കാരനിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി

Published

on

Share our post

സുൽത്താൻബത്തേരി: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ ബെം​ഗളൂരുവിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെ.എസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും 16.399 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. കോഴിക്കോട് ഒളവണ്ണ സ്വദേശി അദ്വൈത്.പി.റ്റി (27 വയസ്) ആണ് പിടിയിലായത്. സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ വിനോദ്.പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ.എ, സുധീഷ്.കെ.കെ, ധന്വന്ത്.കെ.ആർ, ആദിത്ത്.വി.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ.ബി.ആർ പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ.കെ.കെ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

അതേസമയം, കണ്ണൂർ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27 വയസ്), ബിശ്വ ജിത് കണ്ടെത്രയാ (19 വയസ്) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്. മറ്റൊരു സംഭവത്തിൽ തൃശൂർ നഗരത്തിൽ 5 കിലോഗ്രാമിലധികം കഞ്ചാവുമായി രാജേഷ് എന്നയാളും എക്സൈസിന്റെ പിടിയിലായി. ‘ഒറിയൻ സ്പെഷ്യൽ’ എന്ന പേരിൽ അറിയപ്പെടുന്ന കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. തൃശൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സുധീർ.കെ.കെ യും പാർട്ടിയും ചേർന്നാണ് നിരന്തരമായ നിരീക്ഷണങ്ങൾക്കൊടുവിൽ പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Kerala

സ്വകാര്യ ഹജ്ജ് ക്വാട്ടയിൽ അപേക്ഷിച്ച 42,000 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാവില്ല

Published

on

Share our post

തിരുവനന്തപുരം : ഈ വർഷം സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42,000 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാവില്ല. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയതോടെ നുസൂഖ് പോർട്ടല്‍ അടച്ചു. ഈ വർഷം അവസരം നഷ്ടപ്പെട്ടവർക്ക് അടുത്തവർഷം അവസരം നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യുമെന്നാണ് സൂചന. നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി ഹജ്ജ് യാത്ര തുടങ്ങിയതോടെ സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷച്ചവരില്‍ മൂന്നില്‍ രണ്ടു പേർക്കും ഇത്തവണ പോകാനാവില്ലെന്ന് ഉറപ്പായി. ആകെയുള്ള സ്വകാര്യ കോട്ടയായ 52,000 യാത്രക്കാരില്‍ 10,000 പേർക്ക് മാത്രമാണ് ഇത്തവണ അവസരം ലഭിച്ചത്. 42000 പേർക്ക് അവസാന നിമിഷം അവസം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് നടന്നില്ല.

നുസൂഖ് പോർട്ടല്‍ ഈ മാസം ആദ്യം പൂട്ടിയിരുന്നു. സ്വകാര്യ ഏജന്‍സികള്‍ പണമടക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തെങ്കിലും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ നടപടികള്‍ പൂർത്തായാക്കാത്തതാണ് തീർഥാടകർക്ക് വിനയായത്. ഈ വർഷം അവസരം നഷ്ടപ്പെട്ടവർക്ക് അടുത്ത വർഷം അവസരം നൽകുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വൃത്തങ്ങള്‍ നൽകുമെന്ന സൂചന. ഏജൻസികള്‍ അടച്ച തുക ഐബാന്‍ അക്കൗണ്ടില്‍ ഉള്ളതിനാല്‍ അത് തിരികെ നൽകാൻ സാധിക്കില്ല. രണ്ടിലും മന്ത്രാലയ തല തീരുമാനം വേണമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. പല ഏജന്‍സികളും വിമാനടിക്കറ്റ് എടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഹജ്ജ് തീർഥാടകർക്ക് അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!