Kerala
ആദ്യ കേരള സന്ദർശനം: ഉപരാഷ്ട്രപതി 22ന് കണ്ണൂരിലെത്തും

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ മേയ് 21,22 തീയതികളിൽ സംസ്ഥാനം സന്ദർശിക്കും. ഉപരാഷ്ട്രപതിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനമാണ്. മേയ് 21ന് തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. 22ന് നിയമസഭ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം-2023ന്റെ സുവനീർ പ്രകാശനവും നിർവഹിക്കും.
ഉച്ചക്കുശേഷം കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമി സന്ദർശിക്കും. ഇതാദ്യമായാണ് ഒരു ഉപരാഷ്ട്രപതി ഐ.എൻ.എ സന്ദർശിക്കുന്നത്. കണ്ണൂർ പര്യടനത്തിനിടെ തന്റെ അധ്യാപിക രത്ന നായരെ തലശ്ശേരിയിലെ വസതിയിൽ ആദരിക്കും. ചിത്തോർഗഡിലെ സൈനിക് സ്കൂളിൽ ധൻകറിന്റെ അധ്യാപികയായിരുന്നു രത്ന നായർ.
Kerala
ഓപ്പറേഷന് ഡി-ഹണ്ട്: വെള്ളിയാഴ്ച മാത്രം അറസ്റ്റിലായത് 86 പേർ

ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല് ഡ്രൈവില് മയക്കുമരുന്ന് വില്പ്പനയില് ഏര്പ്പെടുന്നതായി സംശയിക്കുന്ന 1915 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 78 കേസുകള് രജിസ്റ്റര് ചെയ്തു. 86 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില് എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ , കഞ്ചാവ്, കഞ്ചാവ് ബീഡി (43 എണ്ണം) എന്നിവ പോലീസ് ഇവരില് നിന്ന് പിടിച്ചെടുക്കുകയുണ്ടായി.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്ശന നിയമനടപടികള് സ്വീകരിക്കുന്നതിനാണ് 2025 മേയ് 09 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡി ഹണ്ട് നടത്തിയത്. പൊതുജനങ്ങളില് നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള് സ്വീകരിച്ച് നടപടികള് കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്ത്തിക്കുന്ന ആന്റി നര്ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായാണ് സൂക്ഷിക്കുന്നത്.
മയക്കുമരുന്നിനെതിരെയുള്ള നടപടികള് ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്നോട്ടത്തില് സംസ്ഥാന തലത്തില് ആന്റി നര്ക്കോട്ടിക്സ് ഇന്റലിജന്സ് സെല്ലും എന്ഡിപിഎസ് കോര്ഡിനേഷന് സെല്ലും റേഞ്ച് അടിസ്ഥാനത്തില് ആന്റി നര്ക്കോട്ടിക്സ് ഇന്റലിജന്സ് സെല്ലും പ്രവര്ത്തിക്കുന്നുണ്ട്.
Kerala
കെ.എസ്.ആര്.ടി.സി ബസുകളില് മെയ് 22 മുതല് ഡിജിറ്റല് പണമിടപാട്

തിരുവനന്തപുരം: ഈ മാസം 22 മുതല് കെ.എസ്.ആര്.ടി.സി ബസുകളില് സമ്പൂര്ണ ഓണ്ലൈന് പണമിടപാട് സംവിധാനം നിലവില് വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്ലൈന് പണമിടപാടുകളും ബസുകളില് നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര് പറഞ്ഞു. എ.ടി.എം കാര്ഡുകളിലൂടെയും ഓണ്ലൈന് വാലറ്റുകളിലൂടെയും ബസുകളില് ടിക്കറ്റെടുക്കാം. ദീര്ഘദൂര ബസുകള് പുറപ്പെട്ടശേഷവും ഓണ്ലൈനില് ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഓരോ സ്റ്റോപ്പിലും ബസ് എപ്പോള് വരുമെന്ന് മൊബൈല് ആപ്പില് അറിയാനാകും. കമ്പ്യൂട്ടറൈസേഷന് പൂര്ത്തിയായി. കട്ടപ്പുറത്തെ ബസുകളുടെ എണ്ണം 500 ല് താഴെയാക്കാന് കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
Kerala
അമ്മ – പകരം വയ്ക്കാനാകാത്ത സ്നേഹം; ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും ആദരിക്കുന്ന ദിവസം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആചരിക്കുന്നത്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം. അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഒരു ജൻമം മതിയാകില്ല. എന്നാൽ തിരക്കേറിയ ജീവിതയാത്രയിൽ അമ്മക്കായി മാറ്റിവക്കാനും സ്നേഹസമ്മാനങ്ങൾ നൽകാനും ഒരു ദിവസം. മാതൃദിനത്തിന്റെ ലക്ഷ്യം അതാണ്. അമേരിക്കയാണ് ലോകത്ത് ആദ്യമായി മാതൃദിനം ആചരിച്ചത്. പിന്നീട് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും മാതൃദിനം ആഘോഷിക്കാൻ തുടങ്ങി.
പെറ്റമ്മയോട് മാത്രമല്ല, സ്നേഹവാത്സല്യങ്ങളോടെ കരുതലോടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നവരേയും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അവർക്ക് കൂട്ടാകുന്നവരേയും മാതൃദിനത്തിൽ ഓർക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ അമ്മമാരുടെയും മുത്തശ്ശിമാരുടെയും സ്നേഹവും പരിചരണവും ത്യാഗവും തിരിച്ചറിഞ്ഞ് അവരെ ബഹുമാനിക്കാനും അഭിനന്ദിക്കാനും ഉള്ള ഒരു ദിവസമാണിത്. എല്ലാ തെറ്റുകളും പൊറുത്ത്, ക്ഷമയോടെ താങ്ങും തണലുമായ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന കാലത്ത് ഈ മാതൃദിനം ഒരു ഓർപ്പെടുത്തൽ കൂടിയാണ്. വാർധക്യത്തിന്റെ നിസ്സഹായതയിൽ മാതാപിതാക്കളം നമുക്ക് കരുതലോടെ പരിപാലിക്കാം. സ്നേഹത്തോടെ ചേർത്തുനിർത്താം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്