Connect with us

Local News

ഡോ.വി.ഭാസ്‌കരന്റെ ചരമവർഷിക ദിനാചരണം

Published

on

Share our post

പേരാവൂർ: ടൗണിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ.വി.ഭാസ്‌കരന്റെ പത്തൊൻപതാം ചരമവാർഷിക ദിനാചരണം പേരാവൂരിൽ നടന്നു.

സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഫോറം പേരാവൂർ ബ്ലോക്ക് ചെയർമാൻ ജോസഫ് കോക്കാട്ട് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ,ഒ.ബാലൻ നമ്പ്യാർ,വി.ഡി.ജോസഫ്,മാലൂർ.പി.കുഞ്ഞിക്കണ്ണൻ,പി.വി.നാരായണൻ എന്നിവർ സംസാരിച്ചു.


Share our post

THALASSERRY

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ത​ല​ശ്ശേ​രി​യി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി

Published

on

Share our post

ത​ല​ശ്ശേ​രി: ലോ​ഗ​ൻ​സ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ജൂ​ബി​ലി റോ​ഡി​ലെ ഡൗ​ൺ ടൗ​ൺ മാ​ളി​ന് സ​മീ​പ​മു​ള്ള ച​ന്ദ്ര​വി​ലാ​സ് ഹോ​ട്ട​ലി​ന് മു​ൻ​വ​ശ​ത്തെ പാ​ർ​ക്കി​ങ് സ്ഥ​ലം ഉ​പ​യോ​ഗി​ക്ക​ണം. പാ​നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്കു വ​രു​ന്ന പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ടൗ​ൺ ബാ​ങ്കി​നു മു​ൻ​വ​ശം പാ​ർ​ക്കി​ങ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് വ​ല​ത് വ​ശ​മു​ള്ള ടി.​സി മു​ക്കി​ലെ പ​ഴ​യ സ​ർ​ക്ക​സ് ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യാം.

ധ​ർ​മ​ടം പി​ണ​റാ​യി ഭാ​ഗ​ത്തു​നി​ന്നു ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ല​ശ്ശേ​രി കോ​ട്ട, മു​നി​സി​പ്പ​ൽ പാ​ർ​ക്കി​ങ്ങ്, ഹാ​ർ​ബ​ർ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യാം. എ​ൻ.​സി.​സി റോ​ഡി​ൽ ഡ്യൂ​ട്ടി ഫ്രീ ​ഡി​സ്‌​കൗ​ണ്ട് മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന് പു​റ​കു​വ​ശം പാ​ർ​ക്കി​ങ്ങി​നാ​യി ഉ​പ​യോ​ഗി​ക്ക​ണം. ഒ.​വി റോ​ഡി​ൽ ചി​ത്ര​വാ​ണി ടാ​ക്കീ​സ് നി​ന്നി​രു​ന്ന സ്ഥ​ലം, ടെ​ലി ആ​ശു​പ​ത്രി​ക്കു പു​റ​ക് വ​ശം, ജൂ​ബി​ലി റോ​ഡി​ലെ ഡൗ​ൺ ടൗ​ൺ മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.


Share our post
Continue Reading

MATTANNOOR

മട്ടന്നൂരിൽ അവധിക്കാല റൈഫിൾ ഷൂട്ടിങ് പരിശീലന ക്യാമ്പ്

Published

on

Share our post

മട്ടന്നൂർ : ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള അവധിക്കാല റൈഫിൾ ഷൂട്ടിങ് പരിശീലന ക്യാമ്പ് മട്ടന്നൂർ യൂണിവേഴ്‌സൽ കോളേജിൽ തുടങ്ങി. ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി എം. ലക്ഷ്മികാന്തൻ, ഡോ. പി.കെ. ജഗന്നാഥൻ, കോളേജ് പ്രിൻസിപ്പൽ കെ.കെ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. 10 ദിവസത്തെ ക്യാമ്പിൽ 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കോച്ച് നവനീതിന്റെ നേതൃത്വത്തിലാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 0490 2474701, 9495415360.


Share our post
Continue Reading

PERAVOOR

ഉന്നതി നിവാസികൾക്ക് കട്ടിലുകളും വീൽചെയറുകളും വിതരണം ചെയ്തു

Published

on

Share our post

പേരാവൂർ : കണ്ണൂർ റൂറൽ ജില്ല പോലീസിൻ്റെ നേതൃത്വത്തിൽ പേരാവൂർ സബ് ഡിവിഷൻ പരിധിയിലെ ഉന്നതി നിവാസികൾക്ക് കട്ടിലുകളും വീൽചെയറുകളും വിതരണം ചെയ്തു.പേരാവൂർ ഡി.വൈ.എസ്.പി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി അനുജ് പലിവാൾ ഐ.പി.എസ് ഉദ്ഘാടനം നടത്തി. പേരാവൂർ ഡി.വൈ എസ്.പി. കെ. വി. പ്രമോദൻ അധ്യക്ഷത വഹിച്ചു. കേളകം പോലീസ് എസ്.എച്ച് ഒ ഇതിഹാസ് താഹ, പേരാവൂർ എസ്.എച്ച് ഒ പി.ബി സജീവ്, പേരാവൂർ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!