Local News
പേരാവൂരിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോറിക്ഷയും ഡ്രൈവറും പോലീസിന്റെ പിടിയിൽ

പേരാവൂർ:ബംഗളക്കുന്നിൽ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോറിക്ഷയും ഡ്രൈവറും പോലീസിന്റെ പിടിയിലായി.
മദ്യപിച്ച് ഓട്ടോ ഓടിക്കുകയും അപകടമുണ്ടാക്കി നിർത്താതെ പോവുകയും ചെയ്ത പ്രൈവറ്റ് ഓട്ടോറിക്ഷ ഡ്രൈവർ പേരാവൂർ തെരു സ്വദേശി ബാബുവിനെയാണ് പേരാവൂർ പോലീസ് പിടികൂടിയത്.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
മുരിങ്ങോടി സ്വദേശിനി രമ്യയും മകൾ വൈഗയും സ്‌കൂട്ടറിൽ വരികെ പിന്നാലെ വന്ന ഓട്ടോ എ.എഫ്.സിക്ക് സമീപം വച്ച് സ്‌ക്കൂട്ടർ ഇടിച്ചിടുകയും നിർത്താതെ പോവുകയുമായിരുന്നു.
എ.എഫ്.സിയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞ അപകട ദൃശ്യം ന്യൂസ് ഹണ്ട് വാർത്തയാക്കിയിരുന്നു.വാർത്ത ശ്രദ്ധയിൽപ്പെട്ട കുരിശുപള്ളിക്കവലയിലെ ഓട്ടോഡ്രൈവറാണ് അപകടമുണ്ടാക്കിയ ഓട്ടോറിക്ഷയെക്കുറിച്ച് പോലീസിൽ വിവരം നല്കിയത്.അപകടം നടന്ന് മണിക്കൂറുകൾക്കക്കം ഓട്ടോ കണ്ടെത്തിയ പോലീസ് ബാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
THALASSERRY
ഗതാഗത നിയന്ത്രണം; തലശ്ശേരിയിൽ പാർക്കിങ് സൗകര്യമൊരുക്കി

തലശ്ശേരി: ലോഗൻസ് റോഡ് നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരത്തിലെ വിവിധയിടങ്ങളിൽ പാർക്കിങ് സൗകര്യമൊരുക്കി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു വരുന്ന വാഹനങ്ങൾ ജൂബിലി റോഡിലെ ഡൗൺ ടൗൺ മാളിന് സമീപമുള്ള ചന്ദ്രവിലാസ് ഹോട്ടലിന് മുൻവശത്തെ പാർക്കിങ് സ്ഥലം ഉപയോഗിക്കണം. പാനൂർ ഭാഗത്തുനിന്ന് തലശ്ശേരി ടൗണിലേക്കു വരുന്ന പ്രൈവറ്റ് വാഹനങ്ങൾക്ക് ടൗൺ ബാങ്കിനു മുൻവശം പാർക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.കൂത്തുപറമ്പ് ഭാഗത്തുനിന്ന് തലശ്ശേരി ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്ക് റെയിൽവേ മേൽപ്പാലത്തിന് വലത് വശമുള്ള ടി.സി മുക്കിലെ പഴയ സർക്കസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.
ധർമടം പിണറായി ഭാഗത്തുനിന്നു തലശ്ശേരി ടൗണിലേക്ക് വരുന്ന വാഹനങ്ങൾ തലശ്ശേരി കോട്ട, മുനിസിപ്പൽ പാർക്കിങ്ങ്, ഹാർബർ സിറ്റി എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം. എൻ.സി.സി റോഡിൽ ഡ്യൂട്ടി ഫ്രീ ഡിസ്കൗണ്ട് മെഡിക്കൽ സ്റ്റോറിന് പുറകുവശം പാർക്കിങ്ങിനായി ഉപയോഗിക്കണം. ഒ.വി റോഡിൽ ചിത്രവാണി ടാക്കീസ് നിന്നിരുന്ന സ്ഥലം, ടെലി ആശുപത്രിക്കു പുറക് വശം, ജൂബിലി റോഡിലെ ഡൗൺ ടൗൺ മാൾ എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.
MATTANNOOR
മട്ടന്നൂരിൽ അവധിക്കാല റൈഫിൾ ഷൂട്ടിങ് പരിശീലന ക്യാമ്പ്

മട്ടന്നൂർ : ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള അവധിക്കാല റൈഫിൾ ഷൂട്ടിങ് പരിശീലന ക്യാമ്പ് മട്ടന്നൂർ യൂണിവേഴ്‌സൽ കോളേജിൽ തുടങ്ങി. ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി എം. ലക്ഷ്മികാന്തൻ, ഡോ. പി.കെ. ജഗന്നാഥൻ, കോളേജ് പ്രിൻസിപ്പൽ കെ.കെ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. 10 ദിവസത്തെ ക്യാമ്പിൽ 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കോച്ച് നവനീതിന്റെ നേതൃത്വത്തിലാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 0490 2474701, 9495415360.
PERAVOOR
ഉന്നതി നിവാസികൾക്ക് കട്ടിലുകളും വീൽചെയറുകളും വിതരണം ചെയ്തു

പേരാവൂർ : കണ്ണൂർ റൂറൽ ജില്ല പോലീസിൻ്റെ നേതൃത്വത്തിൽ പേരാവൂർ സബ് ഡിവിഷൻ പരിധിയിലെ ഉന്നതി നിവാസികൾക്ക് കട്ടിലുകളും വീൽചെയറുകളും വിതരണം ചെയ്തു.പേരാവൂർ ഡി.വൈ.എസ്.പി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി അനുജ് പലിവാൾ ഐ.പി.എസ് ഉദ്ഘാടനം നടത്തി. പേരാവൂർ ഡി.വൈ എസ്.പി. കെ. വി. പ്രമോദൻ അധ്യക്ഷത വഹിച്ചു. കേളകം പോലീസ് എസ്.എച്ച് ഒ ഇതിഹാസ് താഹ, പേരാവൂർ എസ്.എച്ച് ഒ പി.ബി സജീവ്, പേരാവൂർ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്