Local News
തലശ്ശേരിയിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം; യുവാവ് റിമാൻഡിൽ

തലശ്ശേരി: നഗരത്തിൽ സി.പി.എം. ഓഫിസിനു നേരെ അക്രമം. സി.പി.എം സൈദാർ പള്ളി ബ്രാഞ്ച് കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുന്ന സൈദാർ പള്ളിക്കടുത്ത ടി.സി. ഉമ്മർ സ്മാരക മന്ദിരത്തിന് നേരെയാണ് വെള്ളിയാഴ്ച പുലർച്ച നാലരയോടെ ആക്രമണമുണ്ടായത്. ഓഫിസിനകത്തെ സാധന സാമഗ്രികളെല്ലാം നശിപ്പിച്ച നിലയിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഗോപാലപേട്ട ചാലിൽ തിരുവാണി ക്ഷേത്രത്തിനടുത്ത ബൈത്തുൽ ഉമൈബാനിൽ നസീലിനെ (24) തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം ടൗണിലെ മത്സ്യമാർക്കറ്റിനടുത്തെത്തിയ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.
ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. നാലരയോടെ സി.പി.എം ഓഫിസിലെത്തിയ നസീൽ ഗ്രിൽസ് തകർത്ത് അകത്ത് കടന്ന് വൈദ്യുതി മീറ്റർ, ട്യൂബ് ലൈറ്റുകൾ, കസേരകൾ, മേശ, കാരംസ് ബോർഡ്, കൊടിമരം തുടങ്ങി ഓഫിസിലെ മുഴുവൻ സാധനങ്ങളും തകർക്കുകയായിരുന്നു.
തുടർന്ന് ഒരു സി.പി.എം പ്രവർത്തകനെ നേരിട്ട് കണ്ട് നിങ്ങളുടെ ഓഫിസ് ഞാൻ തകർത്തു എന്നറിയിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ സ്ഥിരം സമിതി ചെയർമാൻ ടി.സി. അബ്ദുൽ ഖിലാബിന്റെ നേതൃത്വത്തിൽ സി.പി.എം. പ്രവർത്തകരും പൊലിസും ചേർന്ന് നസീലിനെ രാവിലെ ഏഴരയോടെ മാർക്കറ്റ് പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് സ്റ്റേഡിയത്തിനു സമീപം വെച്ച് നസീൽ ചിലരുമായി വാക്കു തർക്കമുണ്ടായിരുന്നു.
ഈ വിരോധമാണത്രെ ആക്രമണത്തിൽ കലാശിച്ചത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ടി.സി. അബ്ദുൽ ഖിലാബിന്റെ പരാതിയിൽ പൊലീസ് സംഭവത്തിൽ കേസെടുത്തു. സി.പി.എം. നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ, സി.കെ. രമേശൻ, എം.സി. പവിത്രൻ, കാരായി ചന്ദ്രശേഖരൻ, വാഴയിൽ ശശി തുടങ്ങിയവർ ഓഫിസ് സന്ദർശിച്ചു.
PERAVOOR
വിവിധ സേനകളിലേക്ക് നിയമനം ലഭിച്ചവർക്ക് യാത്രയയപ്പ്

പേരാവൂർ: എം.എഫ്.എയിലെ പരിശീലനത്തിലൂടെ ഇന്ത്യൻ ആർമി, കേരള പോലീസ് എന്നീ സേനകളിലേക്ക് നിയമനം ലഭിച്ച 15 ഉദ്യോഗാർത്ഥികൾക്കുള്ള യാത്രയയപ്പ് നടത്തി. തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ ചെയർമാൻ എം.സി. കുട്ടിച്ചൻ അധ്യക്ഷനായി. ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി, പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു, നൂറുദ്ദീൻ മുള്ളേരിക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡൻറ് കെ.കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്