കതിരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു;മൂന്ന് പേർക്ക് പരിക്ക്

കതിരൂർ: അഞ്ചാം മൈൽ പൊന്ന്യം കവലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു.വേങ്ങാട് ഊർപ്പള്ളിയിലെ ഷംസുദ്ദീനാണ് (50) മരിച്ചത്.
ഷംസുദ്ദീന്റെ ഭാര്യ മയ്മൂന,മകൻ,മകന്റെ ഭാര്യ എന്നിവരെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച പുലർച്ചെ 2.45 ഓടെയാണ് അപകടം.