വിളക്കോട് – കുന്നത്തൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണം; എസ്.ഡി.പി.ഐ

Share our post

വിളക്കോട് : മുഴക്കുന്ന് പഞ്ചായത്ത് 15-ാം വാര്‍ഡിലെ വിളക്കോട് -കുന്നത്തൂര്‍ റോഡിന്‍റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായിട്ടും പ്രശ്ന പരിഹാരമുണ്ടാവുന്നില്ല. തിരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനങ്ങളുമായി വന്ന ജനപ്രതിനിധികള്‍ ഇലക്ഷന്‍ കഴിഞ്ഞപ്പോൾ തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.

കുന്നത്തൂര്‍ റോഡ് കുണ്ടും കുഴിയും നിറഞ്ഞതിനാൽ ഓട്ടോ ടാക്സി അടുത്ത ദിവസം മുതല്‍ സര്‍വീസ് നടത്തില്ലെന്നാണ് പറയുന്നത്. മഴക്കാലമെത്തുന്നതിന് മുമ്പ് പരിഹാരം കണ്ടില്ലെങ്കില്‍ ജനങ്ങളുടെ കാല്‍നടയാത്ര പോലും ദുസ്സഹമാവും. റോഡിന്‍റെ ശോചനീയാവസ്ഥക്ക് ശാശ്വതമായ പരിഹാരം കാണാന്‍ മുഴക്കുന്ന് പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണം. അല്ലാത്തപക്ഷം ജനകീയ സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!