സുഡാനിൽ വെടിയേറ്റ് മരിച്ച ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം എത്തിച്ചു

Share our post

ന്യൂഡൽഹി : സുഡാൻ ആഭ്യന്തര കലാപത്തിൽ വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ (48) മൃതദേഹം രാവിലെ ആറിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി പാലം എയർഫോഴ്സ് വിമാനത്താവളത്തിലെത്തി.

നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമേന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർ നടപടികൾ ആരംഭിച്ചു. എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു തന്നെ നാട്ടിലെത്തിക്കും. 

213 യാത്രക്കാരാണ് ഇന്ന് എത്തിച്ചേർന്നത്. സംഘത്തിലുണ്ടായിരുന്ന മലയാളി കണ്ണൂർ പഴയങ്ങാടി സ്വദേശി മുഹമ്മദ് റിയാസ് നാലകത്ത് അഞ്ച് വർഷമായി സുഡാനിൽ അഗ്രികൾച്ചറൽ ഫാമിൽ സ്റ്റോർ കീപ്പർ ആണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!