കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കെട്ടിടം തുറന്നു 

Share our post

കണ്ണൂർ : ഗവ. മെഡിക്കൽ കോളേജിൽ ഒരുക്കിയ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) കെട്ടിടത്തിന്റെ ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവഹിച്ചു. 

അജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശാശ്വത പരിഹാരമായി ശുചിത്വമിഷന്റെ സഹായത്തോടെ ആരംഭിച്ച സംരംഭമാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി. തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള ക്ലീൻ കേരള കമ്പനി ആണ് കെട്ടിടം നിർമിച്ചത്. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്.
ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ് അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ടി. സുലജ മുഖ്യാതിഥിയായി. ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ കെ.എം. സുനിൽ കുമാർ, നവകേരള കർമ്മപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, കെ.എസ്.എം.എ സംസ്ഥാന പ്രസിഡണ്ട് പി.എം. മുഹമ്മദ് ഹർഷാദ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവർ പങ്കെടുത്തു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!