പരാതി പരിഹാര സമ്പർക്ക പരിപാടി 29ന്

കണ്ണൂർ : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട നിധി താങ്കൾക്കരികെ ജില്ലാ വ്യാപന പദ്ധതി ഗുണഭോക്താക്കൾക്കുള്ള പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി മെയ് 29 ന് രാവിലെ ഒമ്പത് മണിമുതൽ ഉച്ചക്ക് ഒരുമണി വരെ പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയം (എവറസ്റ്റ് ലോഡ്ജ് ബിൽഡിംഗ്, മെയിൻ റോഡ്), കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ നടക്കും.
ഇ.പി.എഫ് അംഗങ്ങൾ, തൊഴിലുടമകൾ, ഇ.പി.എസ് പെൻഷണർമാർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. ഫോൺ : 04972 712388