താമരശ്ശേരി ചുരത്തില്‍ മദ്യലഹരിയില്‍ ലോറിയുമായി അഭ്യാസം; രണ്ട് കാറുകളില്‍ ഇടിച്ചു നിര്‍ത്താതെ പോയ ഡ്രൈവര്‍ അറസ്റ്റില്‍
കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ മദ്യലഹരിയിൽ മൾട്ടി ആക്സിൽ ചരക്കുലോറി അപകടകരമായ രീതിയില്‍ ഓടിക്കുകയും രണ്ടു കാറുകളിൽ ഇടിച്ച് നിർത്താതെ പോകുകയും ചെയ്ത ഡ്രൈവറെ വൈത്തിരി പൊലീസ് പിടികൂടി.
നരിക്കുനി സ്വദേശി സതീഷിനെയാണ് കാർ ഡ്രൈവർമാരുടെ സഹായത്തോടെ വൈത്തിരി പൊലീസ് ചേലോടു വെച്ച് പിടികൂടിയത്.
മദ്യപിച്ച ശേഷം ലോഡുനിറച്ച ലോറിയുമായി ചുരം കയറുന്നതിനിടെ രണ്ടു കാറുകളിൽ ഇടിക്കുകയായിരുന്നു. എന്നാൽ സതീശൻ വണ്ടി നുർത്താതെ പോകുകയായിരുന്നു.
അപകടകരമായ നിലയിൽ റോഡിലൂടെ സഞ്ചരിക്കുന്ന ലോറിയെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് ചേലോടുവെച്ചു വണ്ടി തടയുകയായിരുന്നു.
മദ്യപിച്ച് അപകടകരമായ വിധത്തിൽ വാഹനമോടിച്ചതിന് വൈത്തിരി പൊലീസ് സതീശനെതിരെ കേസെടുത്തു.