ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി ; എഴുത്തു പരീക്ഷ 22 ന്

പട്ടികവർഗ യുവതീ യുവാക്കൾക്ക് ക്ലറിക്കൽ തസ്തികയിൽ പരിശീലനം നൽകുന്നതിന് ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമർപ്പിച്ച് കോൾ ലെറ്റർ ലഭിച്ചവർക്ക് മെയ് ആറിന് നടത്താനിരുന്ന എഴുത്ത് പരീക്ഷ മെയ് 22ന് രാവിലെ 11 മണി മുതൽ 12.15 വരെ കണ്ണൂർ ജി .വി. എച്ച് .എസ് (സ്പോർട്സ്)സ്‌കൂളിൽ നടക്കും.
ഉദ്യോഗാർഥികൾ ഫോട്ടോ പതിപ്പിച്ച അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയും സഹിതം 10 മണിക്കകം പരീക്ഷകേന്ദ്രത്തിൽ എത്തിച്ചേരണം. വൈകി വരുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. ഫോൺ. 0497 2700357