എസ്‌‌.എസ്‌‌.എൽ.സി ഫലമറിയാൻ കൈറ്റിന്റെ പോർട്ടലും ‘സഫലം’  ആപ്പും

Share our post

തിരുവനന്തപുരം : എസ്‌‌.എസ്‌‌.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ്‌ ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ സൗകര്യമൊരുക്കി. വെള്ളി പകൽ മൂന്നിന്‌ മന്ത്രി ഫലം പ്രഖ്യാപിച്ചാൽ ഉടൻ www.results.kite.kerala.gov.in പ്രത്യേക ക്ലൗഡധിഷ്‌ഠിത പോർട്ടലിന് പുറമെ സഫലം 2023 മൊബൈൽ ആപ്പും സജ്ജമാക്കി.
വ്യക്തിഗത റിസൾട്ടിന് പുറമെ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള ഫലം അവലോകനം, വിഷയാധിഷ്‌ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന്‌ “സഫലം 2023” എന്ന് നൽകി ആപ് ഡൗൺലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്‌തു വയ്‌ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പം ഫലം ലഭിക്കാൻ സഹായിക്കും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!