Connect with us

Kannur

പ്രതിസന്ധികളില്ലാതെ പറക്കണം കണ്ണൂരിന്

Published

on

Share our post

കണ്ണൂർ :വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു. ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും പ്രവാസി സംഘടനകളുമെല്ലാം ഇതിനായി രംഗത്തുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മലയാള മനോരമ കഴിഞ്ഞ ദിവസം മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു.

കേന്ദ്ര സർക്കാർ മുഖം തിരിക്കുന്നു

കൂടുതൽ രാജ്യാന്തര സർവീസുകൾ കണ്ണൂരിൽ നിന്ന് ആരംഭിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ മുഖം തിരിക്കുകയാണ്. അബുദാബി, ദുബായ്, ദമാം, മസ്കറ്റ് തുടങ്ങിയ ഗൾഫ് നഗരങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസ് നിർത്തിയതു കനത്ത തിരിച്ചടിയാണ്.

വിമാനങ്ങൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ ഉയർന്നു. മലബാർ മേഖലയിലെ യാത്രക്കാരെ ഇതു കാര്യമായി ബാധിച്ചു. ആഭ്യന്തര സർവീസുകൾ നടത്തുന്ന എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ മാത്രമാണ് ഇവിടെ നിന്നു സർവീസ് നടത്തുന്നത്.

പോയിന്റ് ഓഫ് കോൾ പദവി നൽകാത്തതിനാൽ വിദേശ വിമാനകമ്പനികൾക്കു പ്രവർത്തനാനുമതിയില്ല. വിമാനത്താവളം ആരംഭിച്ചതു മുതൽ ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. ചരക്ക് നീക്കത്തിന് ആവശ്യമായ വിമാനങ്ങൾ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.

കോഡ് ഷെയറിങ് വഴി ഇന്ത്യൻ വിമാനകമ്പനികൾക്ക് യൂറോപ്പിലേക്ക് ഉൾപ്പെടെ സർവീസ് നടത്താനുള്ള കണക്‌ഷൻ ഫ്ലൈറ്റ് സൗകര്യമെങ്കിലും ഒരുക്കാൻ കേന്ദ്രസർക്കാർ തയാറാകണം. പ്രവർത്തനം ആരംഭിച്ചു പത്തു മാസം കൊണ്ടു 10 ലക്ഷം പേർ യാത്ര ചെയ്ത വിമാനത്താവളമാണ് ഇന്ന് കേന്ദ്ര സർക്കാരിന്റെ അവഗണന കൊണ്ടു പ്രവർത്തനം തന്നെ താളം തെറ്റിയത്. കെ.സുധാകരൻ എംപി

പാർലമെന്റിൽ സമ്മർദം ചെലുത്തും

രാജ്യാന്തര വ്യോമയാന സർവീസിന്റെ ഹബ് ആയി വികസിപ്പിക്കാൻ എല്ലാ സൗകര്യവുമുള്ള എയർപോർട്ടാണു കണ്ണൂരിലേത്. യാത്രാ നിരക്കും വിമാന റൂട്ടും നിശ്ചയിക്കുന്നതിന്റെ അധികാരം കേന്ദ്ര സർക്കാർ വേണ്ടെന്നു വച്ചതു പ്രതിസന്ധിക്ക് ഇടയാക്കി. നിരക്കു ഘടന പുനഃപരിശോധിക്കണം. അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. പാർലമെന്റിൽ നിരന്തരമായ ഇടപെടലിന്റെ ഫലമായാണു കണ്ണൂരിൽ നിന്ന് ഹജ് യാത്രാ അനുമതി നേടിയത്.

ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ പ്രതിസന്ധി കാരണം കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിലാകാൻ പാടില്ല. വിദേശ വിമാന കമ്പനികളുടെ സർവീസ് കൂടി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറാകണം. ഇതിനായി പാർലമെന്റിൽ സമ്മർദം ചെലുത്തും. സംസ്ഥാന സർക്കാരിന്റെയും പൊതുമേഖലയുടെയും ജനപങ്കാളിത്തത്തോടെയുമുള്ള വൻ പദ്ധതിയാണു കണ്ണൂർ വിമാനത്താവളം. പ്രതിസന്ധികളെ തരണം ചെയ്യാൻ കൂട്ടായ പരിശ്രമം വേണം. പി.സന്തോഷ് കുമാർ എം.പി

കേന്ദ്ര സർക്കാർ ഇടപെടണം

രാജ്യത്തെ ഏറ്റവും മികച്ച എയർപോർട്ടുകളിൽ ഒന്നായി കണ്ണൂരിനെ മാറ്റിത്തീർക്കാൻ കഴിയുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അത്രമേൽ അനുകൂലമായ പല ഘടകങ്ങളും കണ്ണൂരിലുണ്ട്. കേരളത്തിലെ യാത്രക്കാർക്കു പുറമേ കർണാടകയിൽ നിന്നുള്ള യാത്രക്കാർക്കു കൂടി ഉപകാരപ്പെടുന്നതാണ്. ഭൂമിശാസ്ത്രപരമായതും കണക്ടിവിറ്റിയുടെ കാര്യത്തിലും കണ്ണൂർ മുൻപന്തിയിലാണ്. യൂണിയൻ ഗവൺമെന്റ് ശത്രുതാപരമായ സമീപനമാണു വിമാനത്താവളത്തോടു കാണിക്കുന്നത്.

അത് അപകടകരമായ സ്ഥിതി വിശേഷണമാണ്. വിമാനത്താവളത്തിന്റെ നില മെച്ചപ്പെടുത്തുന്നതിന് യൂണിയൻ ഗവ.കൃത്യമായി ഇടപെടേണ്ടതുണ്ട്. രാജ്യ താൽപര്യം ഉയർത്തിപ്പിടിച്ചാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. അല്ലാതെ കോർപറേറ്റ് കുടുംബങ്ങളുടെ താൽപര്യം പരിഗണിച്ചാകരുത്. വിദേശ വിമാനങ്ങൾക്ക് അനുമതി നൽകേണ്ടതു കേന്ദ്രസർക്കാരാണ്. അത്തരത്തിലൊരു നീക്കം നടക്കുന്നില്ല. നിരന്തരം ഇടപെടലുകൾ നടക്കുന്നുണ്ട്. അനുകൂലമായി ചെയ്യാം എന്നവർ പറയുന്നുണ്ട്. എന്നാൽ നടപ്പിലാകുന്നില്ല. ഒരു കാര്യം ഉറപ്പാണ് വളരെ മികച്ച ഭാവി കണ്ണൂർ വിമാനത്താവളത്തിനുണ്ട്. വി.ശിവദാസൻ എംപി.

വികസനത്തിനായി ശബ്ദമുയർത്തണം

വളരെയേറെ പ്രതീക്ഷയോടെയാണു കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാക്കിയത്. വിമാനത്താവളവുമായി ബന്ധപ്പെട്ട് വലിയ വികസനം കണ്ണൂർ ജില്ലയിലാകെ ഉണ്ടാകുമെന്നാണു നമ്മൾ സ്വപ്നം കണ്ടത്. ശരിയാണെന്നു തെളിയിക്കും വിധത്തിലുള്ള വളർച്ച പല ഭാഗങ്ങളിലും ഉണ്ടാകുന്നുണ്ട്.

എന്നാൽ വിമാനത്താവളത്തിന്റെ പൂർണ തോതിലുള്ള വികസനം സാധ്യമായാൽ മാത്രമാണ് ആഗ്രഹിച്ച രീതിയിലുള്ള വളർച്ച സാധ്യമാകുകയുള്ളൂ. ഏറ്റവും പ്രധാനമായി വേണ്ടതു രാജ്യാന്തര വിമാന കമ്പനികളെ കണ്ണൂരിൽ എത്തിക്കുക എന്നതാണ്.

വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നത് ഒട്ടേറെ തവണ ശ്രദ്ധയിൽപെടുത്തിയതാണ്. എന്നാൽ അത്തരം അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. അതു സങ്കടകരമായ വസ്തുതയാണ്.

വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിന് ഈ അംഗീകാരം നേടിയെടുക്കാൻ പ്രയത്നിക്കുകയാണു വേണ്ടത്. റൺവേ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന് ആവശ്യമായ മറ്റ് അനുമതികൾ കേന്ദ്ര സർക്കാർ നൽകുന്നതിനു നമ്മൾ‌ ശബ്ദമുയർത്തണം. കെ.കെ.ശൈലജ എംഎൽഎ


Share our post

Kannur

കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു

Published

on

Share our post

കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു. കണ്ണൂർ ശ്രീകണ്ഠാപുരത്താണ് സംഭവം. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്‌ഷൻ ഏജന്റായ ചേപ്പറമ്പിലെ ചേരൻവീട്ടിൽ മധുസൂദനനാണ് പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണു സംഭവം. കീ പാഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ തീ പടർന്ന ശേഷം ഷർട്ട് കത്തുകയായിരുന്നു. ചായക്കടയിലുണ്ടായിരുന്നവർ ഉടനേ വെള്ളമൊഴിച്ചു തീ അണക്കുകയായിരുന്നു. പിന്നാലെ 68കാരൻ കൂട്ടുമുഖം സിഎച്ച്സിയിൽ ചികിത്സ തേടുകയായിരുന്നു. പൊള്ളൽ ഗുരുതരമല്ലെന്നാണ് വിവരം. എന്നാൽ ഷർട്ട് കത്തി നശിച്ചു.


Share our post
Continue Reading

Kannur

നിറയെ നിറക്കാഴ്ചകൾ താരമായി ഇരപിടിയൻ സസ്യങ്ങൾ

Published

on

Share our post

കണ്ണൂർ:പുഷ്‌പോത്സവത്തിലെ പ്രധാന ആകർഷണമായി ഇരപിടിയൻ സസ്യങ്ങൾ. ഇരകളെ ആകർഷിച്ച് കെണിയിൽ വീഴ്‌ത്തി ആഹാരമാക്കുന്ന സഞ്ചിയോടുകൂടിയ ഇനങ്ങളാണ്‌ ഉള്ളത്‌ (കാർണിവോറസ്‌). അകത്തളങ്ങൾക്ക്‌ ഭംഗികൂട്ടാനുള്ള ഇൻഡോർ ഹാങ്ങിങ് പ്ലാന്റ്‌ അലങ്കാരച്ചെടികളിൽ താരം ഇരപിടിയനാണ്‌. ചൈനയിൽനിന്ന്‌ ഇറക്കുമതിചെയ്‌ത ഇനമാണ്‌ പുഷ്‌പോത്സവത്തിലെത്തിച്ചത്‌. പ്രാണികൾ, പല്ലി, ചെറിയ എലികൾ എന്നിവയെ കെണിയിൽ വീഴ്‌ത്തി ആഹാരമാക്കും. വളരാൻ വളം ഒട്ടും വേണ്ടെന്നതും വെള്ളം മതിയെന്നതും ഇവ അകത്തളങ്ങളെ പ്രിയങ്കരമാക്കുന്നു. സ്‌നേഹസംഗമം ഇന്ന്‌ വ്യത്യസ്‌തമേഖലകളിൽ കഴിവു തെളിയിച്ച ഭിന്നശേഷിക്കാരെ ശനി രാവിലെ 10ന്‌ പുഷ്‌പോത്സവ നഗരിയിൽ ആദരിക്കും. എം. വിജിൻ എം.എൽ.എ ഉദ്‌ഘാടനംചെയ്യും. പകൽ 2.30ന്‌ മുതിർന്നവർക്കുള്ള വെജിറ്റബിൾ കാർവിങ് മത്സരം. വൈകിട്ട്‌ നാലിന് പുഷ്‌പാലങ്കാര ക്ലാസ്‌. ആറിന്‌ നൃത്തസംഗീത സന്ധ്യ.


Share our post
Continue Reading

Kannur

വരച്ചുനിറഞ്ഞ് ചിത്രകാരക്കൂട്ടം

Published

on

Share our post

പഴയങ്ങാടി:കണ്ണൂർ കോട്ടയും തെയ്യവും കൈത്തറിയും പൂരക്കളിയും തുടങ്ങി കണ്ണൂരിന്റെ മുഖങ്ങളെല്ലാം ക്യാൻവാസിൽ പകർത്തി. പുഴയോരത്ത് കണ്ടൽക്കാടുകളെ നോക്കി ചിത്രകാരന്മാർ നിറം പകർന്നു. ഏഴിലം ടൂറിസവും വൺ ആർട് നേഷനുംചേർന്ന് നടത്തിയ ‘ഉപ്പട്ടി; കണ്ടൽക്കടവിലൊരു കൂട്’ ചിത്രകലാ ക്യാമ്പ് കാഴ്ചകളാൽ സമ്പന്നമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ ചിത്രകാരന്മാർ, ശിൽപ്പിയും ചിത്രകാരനുമായ കെ.കെ.ആർ വെങ്ങരയുടെ നേതൃത്വത്തിലാണ് ഒത്തുചേർന്നത്. കണ്ണൂരിന്റെ ടൂറിസം ഭൂപടത്തെ പകർത്തുക എന്നതായിരുന്നു 25 ചിത്രകാരന്മാരുടെ ദൗത്യം. ക്യാമ്പിൽ ഒരുങ്ങിയത് കലാകാരന്മാരുടെ അവിസ്മരണീയ സൃഷ്ടികളായിരുന്നു. വരച്ചചിത്രങ്ങൾ ഏഴിലം ടൂറിസത്തിന് കൈമാറിയാണ് അവർ മടങ്ങിയത്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഏഴിലം ടൂറിസം ചെയർമാൻ അബ്ദുൾഖാദർ പനക്കാട് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, ഏഴിലം എം.ഡി.ഇ വേണു, ആർട്ടിസ്റ്റ് സി.പി വത്സൻ, ധനേഷ് മാമ്പ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, എം.കെ സുകുമാരൻ, എം.പി ഗോപിനാഥൻ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!