ഹയർസെക്കൻഡറി തുല്യതാ പരീക്ഷ 20 മുതൽ

കണ്ണൂർ : സംസ്ഥാന സാക്ഷരതാമിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു നടത്തുന്ന ഹയർസെക്കണ്ടറി തുല്യതാ പരീക്ഷ മെയ് 20 ന് ആരംഭിക്കും. ജില്ലയിൽ എട്ട് കേന്ദ്രങ്ങളിലായി 1246 പേർ പരീക്ഷ എഴുതും. ഒന്നാം വർഷ ഹയർസെക്കണ്ടറി തുല്യതയ്ക്ക് 865 പേരും രണ്ടാംവർഷ തുല്യതയ്ക്ക് 381 പേരുമാണ് പരീക്ഷ എഴുതുന്നത്.
ഇതിൽ ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 1000 പേരും, കൊമേഴ്സിൽ 246 പേരുമാണ് പരീക്ഷ എഴുതുന്നത്. ചാവശ്ശേരി ഹയർ സെക്കണ്ടറി സ്‌കൂൾ, മട്ടന്നൂർ ഹയർസെക്കണ്ടറി സ്‌കൂൾ, തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്‌കൂൾ, കല്യാശ്ശേരി ഹയർ സെക്കണ്ടറി സ്‌കൂൾ, പള്ളിക്കുന്ന് ഹയർസെക്കണ്ടറി സ്‌കൂൾ, കൂത്തുപറമ്പ് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ, തളിപ്പറമ്പ് സീതിസാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ, തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കണ്ടറി സ്‌കൂൾ, മാത്തിൽ ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
പരീക്ഷ എഴുതുന്നവർ ബന്ധപ്പെട്ട സ്‌കൂളുകളിൽ നിന്നും ഹാൾടിക്കറ്റുകൾ കൈപ്പറ്റണമെന്ന് സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.