Kerala
ഗ്രീന്ഫീല്ഡ് ദേശീയപാതയ്ക്ക് 156 കോടി

കോഴിക്കോട്: നിർദിഷ്ട കോഴിക്കോട്– പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി 156 കോടി രൂപ അനുവദിച്ചു.
ജില്ലയിൽ പാത കടന്നുപോകുന്ന പെരുമണ്ണ, ഒളവണ്ണ വില്ലേജിലെ ഭൂവുടമകൾക്ക് വിതരണം ചെയ്യാനുള്ള ആദ്യഘട്ട തുകയാണിത്.
ദേശീയപാത ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടറുടെയും പ്രോജക്ട് ഡയറക്ടറുടെയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ച തുക അടുത്ത ദിവസങ്ങളിൽ ഭൂവുടമകൾക്ക് വിതരണം ചെയ്യും.
ജില്ലയിൽ സ്ഥലമേറ്റെടുപ്പിനായി 600 കോടി രൂപയാണ് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടത്. സ്ഥലം ഏറ്റെടുക്കലിന് മാത്രം 447 കോടി രൂപ വേണം.
വിളകളുടേയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാരത്തിന് ഉൾപ്പെടെയാണ് 600 കോടി. ജില്ലയിൽ 6.6 കിലോമീറ്റർ പാതയ്ക്കായി 28.27 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്.
ഇതിൽ 1.5 ഹെക്ടർ സർക്കാർ ഭൂമിയാണ്. 26.8 ഹെക്ടറാണ് സ്വകാര്യ ഭൂമി. ലാൻഡ് അക്വിസിഷൻ വിഭാഗം ഭൂമിയുടെ തുക കണക്കാക്കിയത് സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ചിരുന്നില്ല. തുക അധികമാണെന്നായിരുന്നു കണ്ടെത്തൽ.
തുടർന്ന് വില നിശ്ചയിച്ചതിലെ മാനദണ്ഡം പരിശോധിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കമ്മിറ്റി റിപ്പോർട്ടനുസരിച്ച് വില പുതുക്കി ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കുകയായിരുന്നു.
ഇതിനെ ചോദ്യംചെയ്ത് ചില ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ കടന്നുപോകുന്നതാണ് 122 കിലോമീറ്റർ ഗ്രീൻഫീൽഡ് പാത. പാലക്കാട് മരുത റോഡിൽ തുടങ്ങി കോഴിക്കോട് പന്തീരാങ്കാവിനടുത്ത് ദേശീയപാത 66ൽ അവസാനിക്കും.
വീട് നഷ്ടമായവർക്ക് പ്രഥമ പരിഗണന
വീട് നഷ്ടപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ തുക നൽകുകയെന്ന് ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ പി എസ് ലാൽചന്ദ് പറഞ്ഞു. പലരും വാടക വീടുകളിലേക്ക് മാറിയിട്ടുണ്ട്. പുതിയ വീട് കണ്ടെത്താനും പ്രായസമാണ്. ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറുക.
Kerala
ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു


മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.
Kerala
പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്ത്തു; പ്ലസ്ടു വിദ്യാര്ത്ഥികള്ക്കെതിരെ കേസ്


എറണാകുളം: തൃപ്പൂണിത്തുറയില് വിദ്യാര്ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്ത്ഥിയെ കൂട്ടം ചേര്ന്ന് മര്ദ്ദിച്ച് പല്ല് ഇടിച്ച് തകര്ത്തെന്ന് പരാതി. സംഭവത്തില് ചിന്മയ സ്കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്ത്ഥികള്ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്ത്ഥികള് പത്താം ക്ലാസ് വിദ്യാര്ത്ഥിയെ സംഘം ചേര്ന്ന് മര്ദിക്കുകയിരുന്നു. ഇതില് ഒരാള് 18 വയസ് പൂര്ത്തിയായ ആളാണ്. ഈ വിദ്യാര്ത്ഥിയുടെ സ്നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്ക്കമാണ് സംഘം ചേര്ന്നുള്ള മര്ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില് തുടര് നടപടികള് ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Kerala
ലോ കോളേജ് വിദ്യാര്ത്ഥിനിയുടെ മരണം; ആണ് സുഹൃത്ത് കസ്റ്റഡിയിൽ


കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര് പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്റെ ആണ് സുഹൃത്തിനെയാണ് ചേവായൂര് പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര് സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില് കണ്ടത്.മൃതദേഹത്തില് മറ്റ് പരിക്കുകള് ഇല്ലാത്തതിനാല് ആത്മഹത്യയാണെന്ന നിഗമനത്തില് പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ് സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല് ഫോണ് കണ്ടെത്താന് കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല് റഷീദ് പറഞ്ഞിരുന്നു.
ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില് എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്ച്ച് 13ന് മുന്പായി സ്റ്റഡി ലീവിന്റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്, മരിച്ചതിന്റെ തലേദിവസം മൗസയുടെ ആണ്സുഹൃത്തുമായി തര്ക്കമുണ്ടായതായും മൗസയുടെ ഫോണ് ഇയാള് കൊണ്ടുപോയതായും സഹപാഠികള് മൊഴി നല്കിയിരുന്നു. മൗസയുടെയും ആണ്സുഹൃത്തിന്റെ ഫോണ് ചൊവ്വാഴ്ച മുതല് സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള് ‘ദിശ’ ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്