റേഷൻ വിതരണ മേഖലയിൽ നിന്നും പാട്ടക്കാരെ പുറത്താക്കും

സംസ്ഥാനത്ത് റേഷൻ കടകൾ നടത്തുന്നതിനുള്ള ലൈസൻസ് നേടിയ 15 % പേർ രണ്ട് മുതൽ അഞ്ച് ലക്ഷം രൂപവരെ നൽകി പാട്ടക്കാർക്ക് റേഷൻ കടകൾ വിട്ടു നൽകിയതായി സർക്കാർ കണ്ടെത്തി.
ആറു വർഷം മുൻപ് റേഷൻ കടകളിൽ മസ്റ്ററിങ് സമ്പ്രദായം ഏർപ്പെടുത്തിയിട്ടും ഇതേ വരെ വിരലടയാളം രേഖപ്പെടുത്താത്ത 3000 ത്തോളം റേഷൻ ലൈസൻസികൾ ഉണ്ടെന്നാണ് സക്കാരിന്റെ കൈവശമുള്ള കണക്ക്.
ഇത്തരം കടകളിൽ ഭീമമായ തോതിൽ റേഷൻ വെട്ടിപ്പ് നടത്തുവാൻ മാനുവലായി ബിൽ അടിക്കുന്നതും സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതായാണ് അറിയാൻ കഴിഞ്ഞത്.
ഇവരുടെ ലൈസൻസ് റദ്ദാക്കുന്നതോടെ പാട്ടക്കാരും ബിനാമികളും ഇല്ലാതെ ലൈസൻസികൾ റേഷൻ കടകൾ നടത്തുന്ന സമ്പ്രദായം തിരികെ കൊണ്ടുവരും.
അതിനു ശേഷമാകും വേതന വർദ്ധനവ് – ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതടക്കം സർക്കാർ നടപ്പിലാക്കുക.