പുകയില രഹിത ദിനാചരണത്തോട് അനുബന്ധിച്ച് വിദ്യാർഥികൾക്ക് മത്സരങ്ങൾ

ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ‘നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല’ വിഷയത്തിൽ മത്സരം സംഘടിപ്പിക്കുന്നു. ഉപന്യാസ, കാർട്ടൂൺ, ഡിജിറ്റൽ പോസ്റ്റർ തയാറാക്കൽ എന്നിവയാണ് മത്സരം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പ്രത്യേകമായാണ് മത്സരങ്ങൾ.
ഉപന്യാസ രചന വിഭാഗത്തിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷിൽ 400 വാക്കുകളിൽ കവിയാതെ എഴുതി സ്‌കാൻ ചെയ്ത് അയക്കണം. 1-ാം സമ്മാനം 7000, 2-ാം സമ്മാനം 5000, 3-ാം സമ്മാനം 3000. രണ്ട് പേർക്ക് 1500 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്.
കാർട്ടൂൺ ഡിജിറ്റൽ കാർട്ടൂണായോ (jpeg ഫോർമാറ്റിൽ പരമാവധി 3MB) A4 സൈസ് പേപ്പറിൽ വരച്ച് സ്കാൻ ചെയ്തോ അയക്കണം. പ്രായ പരിധി ഇല്ല. 1-ാം സമ്മാനം 10000, 2-ാം സമ്മാനം 7500, 3-ാം സമ്മാനം 5000. രണ്ട് പേർക്ക് 1500 രൂപ വീതം പ്രോത്സാഹന സമ്മാനമുണ്ട്.
ഡിജിറ്റൽ പോസ്റ്റർ jpeg ഫോർമാറ്റിൽ പരമാവധി 3MB യിലാണ് തയാറാക്കേണ്ടത്. പ്രായപരിധി ഇല്ല. 1-ാം സമ്മാനം 10000, 2-ാം സമ്മാനം 7500, 3-ാം സമ്മാനം 5000. 2 പേർക്ക് 1500 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്.
എൻട്രികൾ മേയ് 24ന് മുൻപ് പേര്, വയസ്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം (വിദ്യാർഥികൾ സ്‌കൂളിന്റെ പേര്, പഠിക്കുന്ന ക്‌ളാസ്, സ്‌കൂൾ വിലാസം, പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് അധ്യാപകരുടെ/ രക്ഷിതാക്കളുടെ സാക്ഷ്യപത്രം എന്നിവ സഹിതം) worldnotobaccoday2023@gmail.com ലേക്ക് അയക്കണം.
ക്യാഷ് പ്രൈസിനൊപ്പം സർട്ടിഫിക്കറ്റുകളും നൽകും. സമ്മാനാർഹമായ എൻട്രികളുടെ ഉടമസ്ഥ അവകാശം ആരോഗ്യ വകുപ്പിന് ആയിരിക്കും. ഇവ വകുപ്പിന്റെ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ഫോൺ: 9447018977, 9447031057, 9947633096.