Connect with us

Local News

അയോമിക മോൾക്ക് വ്യാപാരി വ്യവസായി സമിതി ചികിത്സാ സഹായം നല്കി

Published

on

Share our post

പേരാവൂർ: മുള്ളേരിക്കലിലെ അഖിൽ-വിബിത ദമ്പതികളുടെ അസുഖബാധിതയായ മകൾ അയോമികക്ക് വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് ചികിത്സാ സഹായം കൈമാറി.

സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ സമിതി പേരാവൂർ ഏരിയാ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന് മുള്ളേരിക്കൽ വാർഡംഗം നൂറുദ്ദീൻ മുള്ളേരിക്കലിന് സഹായധനം കൈമാറി.സമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറി പി.ആർ.ഷനോജ്,എം.ശശി,ഷൈജിത്ത് കോട്ടായി,മിനി എന്നിവർ സംബന്ധിച്ചു.


Share our post

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

MATTANNOOR

ഉളിയിലിൽ ബസിന് പിറകിൽ ബസിടിച്ച് ആറ് പേർക്ക് പരിക്ക്

Published

on

Share our post

മട്ടന്നൂർ: ഉളിയിലിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം. ആറ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന അസ്റ്റോറിയ ബസിന് പിറകിൽ ഉളിയിൽ പാലത്തിന് സമീപം ഹരിശ്രീ ബസ് ഇടിക്കുകയായിരുന്നു. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.


Share our post
Continue Reading

Trending

error: Content is protected !!