ആറളത്ത് മാലിന്യം റോഡരികിൽ തള്ളിയതിന് 10000 രൂപ പിഴ ചുമത്തി

ആറളം : റോഡരികിലെ സ്വകാര്യഭൂമിയിൽ വാഹനത്തിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയതിന് പിഴചുമത്തി. ആറളം പഞ്ചായത്തിലെ വെമ്പുഴ പാലത്തിന് സമീപത്താണ് സംഭവം. അയ്യങ്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിലെ സുരേഷിനാണ് ജില്ലാ എൻഫോഴ്സ്മ ന്റ് സ്ക്വാഡ് പതിനായിരം രൂപ പിഴ ചുമത്തിയത്.
കുറ്റം സമ്മതിച്ച് മാപ്പ് അപേക്ഷ നൽകിയതിനാൽ മറ്റ് നിയമനടപടികളിൽനിന്ന് ഇയാളെ ഒഴിവാക്കി. മാലിന്യം സ്വന്തം ചെലവിൽ തിരിച്ചെടുത്ത് തരംതിരിച്ച് അജൈവ മാലിന്യം അയ്യങ്കുന്ന് ഹരിത കർമസേനയ്ക്ക് കൈമാറാനും പിഴത്തുക ആറളം പഞ്ചായത്തിൽ അടയ്ക്കാനും സ്ക്വാഡ് നിർദേശം നൽകി.
ഇരിട്ടി പുഴയിലേക്ക് മാലിന്യം നിക്ഷേപിച്ച പായത്തെ ഒരു ഹോട്ടലിനും പി.വി.എം ടൂറിസ്റ്റ് ഹോമിനും 10000 രൂപ വീതം പിഴ ചുമത്തി.പരിശോധനയ്ക്ക് എൻഫോ ഴ്സ്മെന്റ് ടീം ലീഡർ റെജി പി. മാത്യു, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, ഷെറീകുൽ അൻസാർ, അയ്യങ്കുന്ന് അസി. സെക്രട്ടറി പി.വി. അഷ്റഫ്, ആറളം അസി. സെക്രട്ടറി സുനിൽകുമാർ, കെ. രാജേഷ്, ടി.ജെ. അഖിൽ എന്നിവർ നേതൃത്വം നല്കി.