KELAKAM
പാലുകാച്ചി മലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇടത്താവളമായി ശാന്തിഗിരി ഗ്രാമം

കേളകം (കണ്ണൂർ): പ്രകൃതിദൃശ്യങ്ങളുടെ കലവറയായ പാലുകാച്ചി മലയിലേക്ക് ഒഴുകിയെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇടത്താവളമായി ശാന്തിഗിരി ഗ്രാമം. സമുദ്ര നിരപ്പിൽനിന്ന് 1200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി ദൃശ്യങ്ങളുടെ കലവറയായ പാലുകാച്ചി മലകേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതി നടത്തിപ്പിൽ വന്നതോടെ ദൂരദിക്കുകളിൽ നിന്നുൾപ്പെടെ സഞ്ചാരികളുടെ കുതിപ്പാണ്.
പാലുകാച്ചി പാതയോട് ചേർന്ന കുടിയേറ്റ ഗ്രാമമായ ശാന്തിഗിരി വിനോദ സഞ്ചാരികളുടെ പ്രിയങ്കരമായ ഇടത്താവളവും, പ്രകൃതി ദൃശ്യങ്ങളുടെ കലവറയും കൂടിയാണ്. ശാന്തിഗിരി ദേവാലയ മുറ്റത്ത് നിന്നുള്ള ഉദയാസ്തമയ ദൃശ്യങ്ങളാണ് വിനോദ സഞ്ചാരികളുടെ മനം കവരുന്നത്.
മഞ്ഞണിഞ്ഞ മലനിരകളും, ഹൃദ്യമായ കാലാവസ്ഥയുമാണ് ശാന്തിഗിരിയെ പ്രിയങ്കരമാക്കുന്നത്. മലയോരത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ശാന്തിഗിരിയിൽ വിനോദ സഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.
ഫാം ടൂറിസവും -ഹരിത ടൂറിസവും നടപ്പാക്കാൻ നടപടി ആരംഭിച്ചു പ്രകൃതിരമണീയമായ കേളകം പഞ്ചായത്തിൽ ഫാം ടൂറിസത്തിനും ഹരിത ടൂറിസത്തിനും അനന്തസാധ്യതകളാണുള്ളതെന്ന് പഠനം നടത്തിയ വിദഗ് ധ സംഘം മുമ്പ് കണ്ടെത്തിയിരുന്നു. മലകളും, പുഴകളും, വനങ്ങളും അതിർത്തി പങ്കിടുന്ന കേളകത്തെ കാർഷിക മേഖലയുടെ സാധ്യതകൾ കൂടി കൂട്ടിച്ചേർത്തതാണ് ഫാം ടൂറിസം.
കർഷകരുടെ വൈവിധ്യമാർന്ന കൃഷിയിടങ്ങൾ, വളർത്തുമൃഗങ്ങൾ, വളർത്തു പക്ഷികൾ, വളർത്തു മത്സ്യങ്ങൾ, ഫാം ഹൗസ് ഉൽപന്നങ്ങൾ, കൂടാതെ മലകൾ, വ്യൂ പോയിൻറ്, ട്രക്കിങ്, പുഴകൾ, പുഴയോരം, സ്വിമ്മിങ്, ബോട്ടിംഗ്, വനമേഖല, യോഗ, കളരി, കൂടാതെ കല- സംസ്കാരിക പരിപാടികൾ, ആദിവാസി കലാരൂപങ്ങൾ എന്നിവ കോർത്തിണക്കിയുള്ള പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം.
കേളകത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് ചീങ്കണ്ണിപ്പുഴയിലെ കോച്ചിക്കുളം, കരിയം കാപ്പിലെ ചീരംവേലിപ്പടി ജലാശയം, കുണ്ടേരിമുളംകാടുകൾ, ശാന്തിഗിരിക്ക് സമീപം സൂയിസൈഡ് പോയൻറ് എന്നിവയും ആകർഷണ കേന്ദ്രങ്ങളാണ്
വയനാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന 77.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തായ കേളകം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. 3470 മില്ലീമീറ്റർ മഴ ലഭിക്കുന്ന, നിരവധി മലകളും രണ്ട് പുഴകളും ഇരുപതിലധികം തോടുകളുമുള്ള പ്രകൃതി രമണീയവും ജൈവവൈവിധ്യം കൊണ്ട് സമ്പന്നവുമായ പഞ്ചായത്തിന്റെ വടക്ക് ആറളം വന്യമൃഗ സങ്കേതവും കിഴക്ക് ഒരു ഭാഗം കൊട്ടിയൂർ റിസർവ് ഫോറസ്റ്റും തെക്ക് വയനാട് റിസർവ് ഫോറസ്റ്റും പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു.
കാർഷിക മേഖലയായ പഞ്ചായത്തിൽ വന്യമൃഗ ശല്യം വളരെ രൂക്ഷമാണ്. അതോടൊപ്പം കാലവസ്ഥ വ്യതിയാനവും വിലത്തകർച്ചയും കാർഷിക മേഖലയെ തകർത്തിരിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തെ മറികടക്കുന്നതിനും കർഷകർക്ക് വരുമാനം ഉറപ്പു വരുത്തുന്നതിനും ഉള്ള ശ്രമം എന്ന നിലയിൽ കർഷകരെ ഉൾപ്പെടുത്തി ഒരു ഹരിത ടൂറിസം പദ്ധതിയും നടപ്പാക്കാൻ പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇതിനായി നടത്തിയ പഠനത്തിൽ കേളകത്ത് ഹരിത ടൂറിസം പദ്ധതി നടപ്പാക്കാൻ സാധ്യതയും അതിനാവശ്യമായ പ്രകൃതി, കാർഷിക വിഭവങ്ങളും ഉണ്ടെന്നാണ് കണ്ടെത്തിയത്.
ആറളം വന്യമൃഗസങ്കേതത്തിന്റെയും പഞ്ചായത്തിലുള്ള പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയുടെയും അനുബന്ധമായി വിനോദ സഞ്ചാരികൾക്ക് കർഷകരുടെ കൃഷി ഫാമുകൾ സന്ദർശിക്കുന്നതിനുള്ള അവസരം ഒരുക്കുക, കർഷകരുടെ വീടുകളിൽ തന്നെ ഹോംസ്റ്റേ സൗകര്യം ഒരുക്കി സഞ്ചാരികളെ താമസിപ്പിക്കുക, നല്ല ഭക്ഷണം നൽകുക, കർഷകരുടെ ഭൂമിയിൽ തന്നെ വിശാലമായ കുളം നിർമിച്ച് മത്സ്യ കൃഷി ആരംഭിക്കുകയും മീൻ പിടിക്കാനും തോണി യാത്ര നടത്താനും അവസരം ഒരുക്കുക, പഞ്ചായത്തിൽ നിലവിലുള്ള മുളങ്കാടുകളും പുഴയോര കാഴ്ചകളും കാണാൻ അവസരമൊരുക്കുക തുടങ്ങിയവയാണ്.
അതോടൊപ്പം കയാക്കിങ്, ഓഫ് റോഡ് യാത്ര, ആനമതിൽ യാത്ര, മറ്റ് വിനോദ പരിപാടികൾ ഉൾപ്പെടെയുള്ള സാധ്യതകളും ധാരാളം ഉണ്ട്. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് കർഷകരെയും കൃഷിയെയും കേന്ദ്രീകരിച്ച് ഒരു ടൂറിസം പദ്ധതി നടപ്പാക്കാൻ കേളകം ഗ്രാമപഞ്ചായത്ത് പ്രവർത്തനം തുടങ്ങിയത്.
ഈ പദ്ധതി നടപ്പാക്കുന്നതിന് കൃഷി വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്. കേളകത്തിന്റെ ഹരിത ടൂറിസം പദ്ധതികൾക്ക് സഹായം ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രിയും, ജില്ല കലക്ടറും ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് ഉറപ്പ് നൽകിയതും പദ്ധതിയുടെ സാക്ഷാത്കാരത്തിന് കരുത്താവും.
KELAKAM
മലയോരത്ത് ഡെങ്കിപ്പനി ഭീഷണി; ഈ മാസം ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 17 പേർ

കേളകം: മലയോരഗ്രാമങ്ങളിൽ ഡെങ്കിപ്പനി ഭീഷണി ഉയരുന്നു. വേനൽമഴ പെയ്തതിന് പിന്നാലെയാണ് മലയോരത്ത് ഡെങ്കിപ്പനി പടരാൻ തുടങ്ങിയത്. ഈമാസം കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലായി 17 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കും കണിച്ചാർ പഞ്ചായത്തിൽ രണ്ടു പേർക്കും കേളകം പഞ്ചായത്തിൽ ഒൻപത് പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊട്ടിയൂരിലെ നാലാംവാർഡിൽ മൂന്നുപേർക്കും 13-ാം വാർഡിൽ ഒരാൾക്കും 14-ാം വാർഡിലെ രണ്ടുപേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. കേളകത്തെ ഒന്നാം വാർഡിൽ മൂന്നുപേർക്കും നാലാം വാർഡിൽ രണ്ടു പേർക്കും അഞ്ചാം വാർഡിൽ നാലുപേർക്കുമാണ് രോഗമുള്ളത്. കണിച്ചാർ പഞ്ചായത്തിൽ ഒന്ന്, ഒൻപത് വാർഡുകളിലെ ഓരോരുത്തർക്കും ഡെങ്കിപ്പനി പിടിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകൾ കയറിയുള്ള ബോധവത്കരണം, ഉറവിട നശീരണം ഉൾപ്പെടെ യുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് ഉദ്യോ ഗസ്ഥർ നടത്തുന്നത്. വീട്ടു പരിസരങ്ങളെ കൊതുകുകൾ പെരുകുന്ന ഉറവിടമാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് ആരോ ഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഉറവിടനശീകരണം നല്ല രീതിയിൽ നടപ്പാക്കിയി ല്ലെങ്കിൽ മേയ് അവസാനത്തോടെ ഡെങ്കിപ്പനി വ്യാപന സാധ്യത കൂടുതലാണ്.
KELAKAM
വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

കേളകം: കാട്ടാനകൾ നിത്യ ദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ ഒരു നിത്യകാഴ്ചയാണ്. വേനലും മഴയും ഇവർക്ക് ഒരു പോലെയാണ്. മഴക്കാലമായാൽ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നതു മാത്രമാണ് അൽപ്പം ആശ്വാസം. എന്നാൽ, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹമകറ്റുന്നത്.പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്.
സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിന് സമീപത്ത് കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമാണ് ദാഹമകറ്റുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ പിടിച്ചെത്തി അലക്കാനും കുളിക്കാനും ദൂരെയുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്.ഈ മേഖലയിൽ വീടുകളിൽ കുറച്ചു വർഷം മുമ്പ് ജലനിധി പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലമെത്തിയില്ല. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ കാണാനുള്ളത്. കുടിവെള്ളക്ഷാമം ദുരിതം തീർക്കുമ്പോൾ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങൾ. വേനലിൽ പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാർക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണംലഭിക്കുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്നും ദുരിതം തന്നെയാണെന്ന് ഇവർ പറയുന്നു.
Breaking News
അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്