സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർദേശം

തിരുവനന്തപുരം: പുതിയ അധ്യയനവർഷത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കർശന നിർദേശം.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയന് മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്ത വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗത്തിലെ തീരുമാനപ്രകാരം ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലാണ് നിർദേശം.
സ്കൂൾ തുറക്കുന്നതിനുമുമ്പ് തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ൽകാൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ അധികാരികളുടെ സഹായം തേടണമെന്ന് നിർദേശം ഉണ്ട്.