നാടൻ മാവിനങ്ങളുടെ തൈ വിതരണം’ കൃഷിഭവൻ മുഖേന അപേക്ഷ ക്ഷണിച്ചു.

Share our post

കണ്ണൂർ : ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘ഓണത്തിന് ഒരു കൊട്ട പൂവ് -ചെണ്ടുമല്ലി കൃഷി’ ‘നാട്ടുമാവിൻ തോട്ടം – നാടൻ മാവിനങ്ങളുടെ ഒട്ടുതൈ വിതരണം’ എന്നീ പദ്ധതികളിലേക്ക് കൃഷിഭവൻ മുഖേന അപേക്ഷ ക്ഷണിച്ചു.

ചെണ്ടുമല്ലി കൃഷി ഗ്രൂപ്പുകൾ കുറഞ്ഞത് 15 സെൻ്റ് സ്ഥലത്ത് കൃഷി ചെയ്യണം. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്നവർക്ക് മുൻഗണന (സ്വന്തമായോ പാട്ടത്തിനോ).

പ്രാദേശിക ഇനങ്ങളുടെ ഒട്ടുമാവിൻ തൈകൾ കൃഷി ചെയ്യുവാൻ താല്പര്യമുള്ള സ്ഥപനങ്ങൾക്കും (പൊതു/ ഗവൺമെൻറ് / സ്വകാര്യ സ്ഥാപനങ്ങൾ, കോളജുകൾ, സ്കൂളുകൾ ഉൾപ്പെടെ) കൃഷിഭവൻ മുഖേന അപേക്ഷിക്കേണ്ട അവസാന തീയ്യതി മെയ് 29.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!