ഡോക്ടറെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

പാലാ: ജനറൽ ആസ്പത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഇറഞ്ഞാൽ ഭാഗത്ത് കുന്നംപള്ളിൽ കെ.എസ്. മനുവിനെയാണ് (34) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി മദ്യലഹരിയിൽ ആസ്പത്രിയിൽ എത്തിയ മനു, ഡ്യൂട്ടി ഡോക്ടറുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ഡോക്ടറെയും നഴ്സിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
തുടർന്ന് ഡോക്ടർ പാലാ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ പൊലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.