വർഗീയ ഭ്രാന്തിനെതിരെ ‘കദീസുമ്മ’ അരങ്ങിൽ

Share our post

 ചെറുതാഴം : വർത്തമാനകാല ഇന്ത്യയെ ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് സർഗവേദി കോക്കാടിന്റെ ‘കദീസുമ്മ’ തെരുവുനാടകം. 2019 ലെ പി.ജെ. ആന്റണി സ്മാരക സ്‌പെഷ്യൽ ജ്യൂറി പുരസ്കാരം നേടിയ രചനയായ കദീസുമ്മയാണ് സർഗവേദി വനിതാ കൂട്ടായ്മ അരങ്ങിലെത്തിക്കുന്നത്. 

പഴയ ഒരു പോരാട്ടത്തിന്റെ ഓർമദിനത്തിൽ പോരാളികളുടെ കുടുംബാംഗങ്ങൾ തലമുറയായി തുടർന്നുകൊണ്ടുവന്ന പന്തിഭോജന മാതൃകയിൽ ഭക്ഷണ വിതരണം നടത്തുന്നു. ഇത്‌ ആധുനിക മതഭ്രാന്തരെ അലോസരപ്പെടുത്തുന്നു. അവർ ഭക്ഷണമടക്കമുള്ള എല്ലാ മേഖലയിലും ഇടപെടുന്നു. കലാപം നടത്തുന്നു. ദൈവത്തിനോ പടച്ചോനോ വേണ്ടിയല്ല പറങ്കിപ്പടയോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച കാർന്നോന്മാർക്കു വേണ്ടിയാണ് ഞമ്മള് കഞ്ഞി വയ്‌ക്കുന്നത് എന്ന മതേതര വചനം നാടകത്തിലുടനീളം ഉയർന്നു കേൾക്കുന്നുണ്ട്. കദീസുമ്മ മരിച്ചു വീണെങ്കിലും പുതുതലമുറ അത് ആവേശത്തോടെ ഏറ്റെടുക്കുന്ന പ്രതീക്ഷാ നിർഭരമായ കാഴ്ചയോടെയാണ് നാടകം അവസാനിക്കുന്നത്. കെ.കെ. സുരേഷാണ് രചനയും സംവിധാനവും. 

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!