മതപഠനശാലയിൽ മരിച്ച മകളെ കാണാൻ അനുവദിച്ചില്ല; വിശദമായ അന്വേഷണം വേണമെന്ന് അസ്മിയയുടെ കുടുംബം

Share our post

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി കുടുംബം.

അസ്മിയെ അന്വേഷിച്ച് മദ്രസയിൽ എത്തിയ മാതാവിനെ അസ്മിയെ കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു.

രണ്ടു മണിക്കൂറിനു ശേഷം മകളെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് ബഹളം വച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ലൈബ്രറിയിൽ മകളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുന്നും കുടുംബം പറയുന്നു.

ആത്മഹത്യ തന്നെയാണോ എന്ന് സംശയമുണ്ടെന്നും അസ്മിയയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

മദ്രസയിൽ സുരക്ഷാക്രമീകരണങ്ങൾ ഇല്ലെന്ന് കുടുംബം ആരോപിച്ചു. ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ താമസിച്ചുകൊണ്ടാണ് അസ്മിയ പഠനം നടത്തിയിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!