Connect with us

Kerala

നഷ്ടപ്പെട്ട മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യാനും കണ്ടെത്താനും സർക്കാർ സംവിധാനം; മെയ് 17 മുതൽ

Published

on

Share our post

മൊബൈൽ ഫോണുകൾ നഷ്ടമായാൽ കണ്ടെത്തുക എന്നത് ഒരു തലവേദന തന്നെയാണ്. ദിവസേന നൂറുകണക്കിന് ഫോണുകളാണ് രാജ്യത്ത് പലതരത്തിൽ ഉടമകളുടെ കയ്യിൽ നിന്ന് നഷ്ടമാകുന്നത്. ഇതിൽ പലതും റിപ്പോർട്ട് ചെയ്യപ്പെടാറുമില്ല.

കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് പലരും റിപ്പോർട്ട് ചെയ്യാൻ പോലും തയാറാകാത്തതിന് കാരണം. ഇത്തരത്തിൽ നഷ്ടമാകുന്ന മൊബൈൽ ഫോണുകൾ ഉപയോഗിച്ച് എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാനും സാധ്യതയുണ്ട്.

എന്നാൽ മെയ് 17ന് മുതൽ ഇതിനൊരു പരിഹാരം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാരെന്നാണ് ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള വിവരം. നഷ്ടപ്പെടുന്ന ഫോണുകൾക്ക് ഒരു ട്രാക്കിംഗ് സിസ്റ്റം പുറത്തിറക്കുന്നതോടെ രാജ്യത്ത് എവിടെയായാലും ഫോണിന്റെ പ്രവർത്തനം ബ്ലോക്ക് ചെയ്യാനും ഫോൺ എവിടെയെന്ന് ട്രാക്കുചെയ്യാനും കഴിയുമെന്ന് മുതിർന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

ടെക്‌നോളജി ഡെവലപ്‌മെന്റ് ബോഡി ആയ സെന്റർ ഫോർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സിഡിഒടി) ആണ് ഡൽഹി, മഹാരാഷ്ട്ര, കർണാടക, നോർത്ത് ഈസ്റ്റ് മേഖല എന്നിവയുൾപ്പെടെ ചില ടെലികോം സർക്കിളുകളിൽ സിഇഐആർ സിസ്റ്റത്തിന്റെ പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചത്.

ഇതുവരെയുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഈ സംവിധാനം ഇപ്പോൾ ഇന്ത്യയിലൊട്ടാകെ വിന്യാസിക്കാൻ പ്രാപ്തമാണ് എന്ന് ഒരു CDoT ഉദ്യോഗസ്ഥൻ പറഞ്ഞു. സിഇഐആർ സിസ്റ്റം മെയ് 17 ന് രാജ്യത്തൊട്ടാകെ പുറത്തിറക്കാൻ സാധിക്കുന്ന തരത്തിൽ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സിഡിഒടിയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പ്രോജക്ട് ബോർഡ് ചെയർമാനുമായ രാജ്കുമാർ ഉപാധ്യായ തീയതി സ്ഥിരീകരിക്കാൻ തയ്യാറായില്ല. എന്നാൽ ഇന്ത്യയിലെമ്പാടും ഈ സാങ്കേതിക സംവിധാനം വിന്യാസിക്കാൻ തയ്യാറായിട്ടുണ്ടെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു.

ഇന്ത്യയിൽ വിൽക്കുന്ന ഏത് മൊബൈൽ ഉപകരണങ്ങൾക്കും IMEI അഥവാ 15 അക്ക യൂണീക്ക് നമ്പർ ഉണ്ടായിരിക്കണം എന്നത് സർക്കാർ ഇപ്പോൾ നിർബന്ധമാക്കിയിട്ടുണ്ട്. അംഗീകൃത IMEI നമ്പറുകളുടെ ലിസ്റ്റിലേക്ക് മൊബൈൽ നെറ്റ്‌വർക്കുകൾക്ക് ആക്‌സസ് ഉണ്ടായിരിക്കും.

അത് അവരുടെ നെറ്റ്‌വർക്കിലെ ഏതെങ്കിലും മൊബൈൽ ഫോണുകളുടെ അനധികൃത എൻട്രി പരിശോധിക്കും. ടെലികോം ഓപ്പറേറ്റർമാർക്കും CEIR സിസ്റ്റത്തിനും ഉപകരണത്തിന്റെ IMEI നമ്പരും അതുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പരും കണ്ടെത്താൻ കഴിയും. കൂടാതെ നിങ്ങളുടെ നഷ്‌ടമായതോ മോഷ്‌ടിക്കപ്പെട്ടതോ ആയ മൊബൈലുകൾ CEIR വഴി ട്രാക്ക് ചെയ്യുന്നതിന് ചില സംസ്ഥാനങ്ങളിൽ ഈ വിവരങ്ങൾ ഉപയോഗിക്കുന്നുണ്ട്.

മോഷ്ടിച്ച മൊബൈൽ ഫോണുകളുടെ IMEI നമ്പർ മോഷ്ടാക്കൾ മാറ്റുന്നത് അത്തരം ഹാൻഡ്‌സെറ്റുകൾ ട്രാക്കുചെയ്യുന്നത് തടയുന്നതിനാണ്. അത് ഒരു ദേശീയ സുരക്ഷാ പ്രശ്നമായിരുന്നു. എന്നാൽ ഇപ്പോൾ വിവിധ ഡാറ്റാബേസുകളുടെ സഹായത്തോടെ നെറ്റ്‌വർക്കിലെ ഏത് ക്ലോൺ ചെയ്ത മൊബൈൽ ഫോണുകളും ബ്ലോക്ക് ചെയ്യാൻ സി.ഇ.ഐ.ആറിന് കഴിയും എന്ന് ഉപാധ്യായ പറഞ്ഞു.

മോഷ്ടിക്കപ്പെട്ടതും നഷ്ടപ്പെട്ടതുമായ മൊബൈലുകളുടെ റിപ്പോർട്ടിംഗ് എളുപ്പമാക്കുകയും രാജ്യത്തുടനീളം ഇത്തരം മൊബൈലുകളുടെ ഉപയോഗം തടയുകയും ചെയ്യുക എന്നതാണ് CEIR-ന്റെ ലക്ഷ്യം. ഇത് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും, മോഷ്ടിച്ചതും നഷ്ടപ്പെട്ടതുമായ മൊബൈലുകൾ പോലീസിന് കണ്ടെത്താൻ സഹായിക്കുകയും, ക്ലോൺ ചെയ്തതോ വ്യാജമോ ആയ മൊബൈലുകൾ കണ്ടെത്താനും, അത്തരത്തിൽ ക്ലോൺ ചെയ്ത മൊബൈലുകളുടെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തിടെ കർണാടക പോലീസ് 2500 നഷ്‌ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുക്കുകയും സിഇഐആർ സംവിധാനം ഉപയോഗിച്ച് ഉടമകൾക്ക് കൈമാറുകയും ചെയ്തിരുന്നു. ആപ്പിൾ ഐഡിയുടെ സഹായത്തോടെ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ആപ്പിളിന് ഇതിനകം തന്നെയുണ്ട്.

എന്നാൽ പ്രധാന പ്രശ്നങ്ങൾ ആൻഡ്രോയിഡ് മൊബൈൽ ഫോണുകൾ നഷ്ട്ടപെടുമ്പോഴാണ്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർ കുടുങ്ങും.


Share our post

Kerala

ക്ഷേമ പെൻഷൻ രണ്ട് ഗഡുകൂടി അനുവദിച്ചു; 3200 വീതം ലഭിക്കും

Published

on

Share our post

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് സന്തോഷ വാർത്ത. 2 മാസത്തെ പെൻഷൻ ഒന്നിച്ച് ലഭിക്കും. ഇതിനായി 1604 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതം ആണ് ലഭിക്കുക. ജനുവരിയിലെ പെൻഷനും ഒപ്പം കുടിശിക ഗഡുക്കളുമാണ് ഇപ്പോൾ അനുവദിച്ചത്. വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ച് തുടങ്ങും.

 


Share our post
Continue Reading

Kerala

മണ്ഡല-മകരവിളക്ക് ; ശബരിമലയിൽ 52 ലക്ഷം തീർഥാടകരെത്തി,വരുമാനത്തിലും വര്‍ധന

Published

on

Share our post

ശബരിമല : മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയിൽ ജനുവരി 18 വരെ 52 ലക്ഷം തീർഥാടകർ എത്തി. തീർഥാടകകാലം ശുഭകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ 25 ലക്ഷത്തിലധികം തീർഥാടകര്‍ക്ക് ഭക്ഷണം നല്‍കി. തുടക്കത്തില്‍ 40 ലക്ഷത്തോളം അരവണ കരുതല്‍ ശേഖരം ഉണ്ടായിരുന്നു.ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന തന്ത്രിയുടെ നിര്‍ദേശം പ്രയോജനപ്പെട്ടു. വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിക്കുന്നതിലും കുറവ് വന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ 10 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തി. വരുമാനത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ്, സന്നദ്ധ, സാമുദായിക, രാഷ്ട്രീയ സംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്.

തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആദ്യഘട്ട യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കി. ഓരോ ഘട്ടത്തിലും മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ നടപ്പാക്കി. വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിലും യോഗങ്ങള്‍ നടന്നു. വാഹന പാര്‍ക്കിങ്, തീര്‍ഥാടകര്‍ക്ക് നില്‍ക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള പന്തലുകള്‍ , അന്നദാനം, കുടിവെള്ളം, പ്രസാദവിതരണം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും മികച്ച സൗകര്യം ഒരുക്കി. നിലയ്ക്കലും എരുമേലിയിലും അധികമായി പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കി.പൊലിസിന്റെ കൃത്യവും ശാസ്ത്രീയവുമായ ഇടപെടലിലൂടെ തിരക്ക് കാര്യക്ഷമമായി നിയന്ത്രിച്ചു. പതിനെട്ടാം പടിയിലെ പൊലീസുകാരുടെ പ്രവര്‍ത്തന സമയം 15 മിനിറ്റാക്കി കുറച്ചതിലൂടെ ഒരു മിനിറ്റില്‍ 85 തീര്‍ഥാടകരെ വരെ കയറ്റിവിടാനായി. സോപാനത്തിന് മുമ്പിലുള്ള ദര്‍ശനക്രമീകരണവും ഫലപ്രദമായിരുന്നു. തീര്‍ഥാടകരോടുള്ള പൊലീസിന്റെ പെരുമാറ്റവും കുട്ടികള്‍ക്കും വയോധികര്‍ക്കും ദര്‍ശനസൗകര്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.

 

 


Share our post
Continue Reading

Kerala

യുവാക്കളിലെ അകാലമരണത്തിന് ഫാസ്റ്റ്ഫുഡ് കാരണമാകുന്നു എന്ന് പഠനം

Published

on

Share our post

അടുത്തിടെ യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുണ്ടെന്ന പഠനവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍.അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ എസ്. അജയ്, ആര്‍.എസ് ആര്യ രാജ്, പി. പി അപര്‍ണ എന്നിവര്‍ 2024 ജനുവരി ഒന്നിനും ഡിസംബര്‍ 31-നുമിടയില്‍ നടത്തിയ പഠനം ‘ഓര്‍ഗന്‍ സഡന്‍ഡെത്ത് സ്റ്റഡി’ എന്നപേരിലാണ് അവതരിപ്പിച്ചത്.മൂന്ന് സംഘമായി പിരിഞ്ഞായിരുന്നു പഠനം. മരിച്ചവരുടെ വീട്ടുകാര്‍, സുഹൃത്തുക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും ശാസ്ത്രീയ തെളിവുകളും ഉപയോഗപ്പെടുത്തി. ഉറങ്ങുന്നതിനുതൊട്ടുമുൻ പ് ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകരമാണെന്നും ശരിയായ ഭക്ഷണക്രമം ഹൃദ്രോഗസാധ്യത കുറയ്ക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.

പഠനം നടന്നവയില്‍ 31 മരണവും ഹൃദയാഘാതത്തിലൂടെയാണ്. ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നുവെന്നും ഇത് ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മരിച്ചവരുടെ വയറില്‍ എണ്ണയില്‍ പൊരിച്ച ഇറച്ചി ഉള്‍പ്പെടെയുള്ളവ ദഹിക്കാത്ത രൂപത്തിലാണെന്നും പറയുന്നു.രാത്രി പത്തിനും രാവിലെ ആറിനുമിടയിലാണ് ഇവരുടെ മരണം സംഭവിച്ചത്. രാത്രികാലങ്ങളില്‍ വിശ്രമിക്കേണ്ട ഹൃദയം ഭക്ഷണത്തിന്റെ ദഹനപ്രക്രിയക്കായി അമിതഭാരമേറ്റെടുത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആറുമാസമെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

 


Share our post
Continue Reading

Trending

error: Content is protected !!