കോണ്‍ഗ്രസ്സിന് തിരിച്ചടി; പള്ളിക്കുന്ന് സഹകരണ ബാങ്ക് ഭരണം പിടിച്ച് വിമതപക്ഷം

കണ്ണൂര്‍ :പള്ളിക്കുന്ന് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വിമത പാനലിന് ജയം. വന്‍ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ്സ് വിമതപക്ഷം വിജയിച്ചത്. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും പരാജയപ്പെട്ടു.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പി.കെ.രാഗേഷാണ് വിമത പാനലിന് നേതൃത്വം നല്‍കിയത്.
രാഗേഷിനെ കോണ്‍ഗ്രസ് തഴയുന്നുവെന്ന അണികളുടെ ആരോപണത്തെത്തുടര്‍ന്നാണ് ബാങ്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള തീരുമാനമെടുത്തതെന്നാണ് വിമതപക്ഷം പറയുന്നത്.
രാഗേഷിന്റെ സഹോദരനും ബാങ്ക് പ്രസിഡന്റുമായ പി.കെ. രഞ്ജിത്താണ് സഹകരണ ജനാധിപത്യ മുന്നണി എന്ന പേരില്‍ വിമത പാനലിനെ നയിച്ചത്. രഞ്ജിത്തിന്റെ പാനലിലുള്ള ഏഴ് കോണ്‍ഗ്രസുകാരെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.