65-കാരി വീടിനുള്ളില്‍ മരിച്ചനിലയില്‍; പോക്‌സോ കേസില്‍ ജയില്‍മോചിതനായെത്തിയ മകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: സ്ത്രീയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടുകാല്‍ പെരിങ്ങോട്ടുകോണം വരിക്കപ്ലാവിള വീട്ടില്‍ പരേതനായ സോമന്റെ ഭാര്യ ലീലയെ(65)യാണ് ഞായറാഴ്ച വൈകീട്ട് മരിച്ചനിലയില്‍ കണ്ടത്. മദ്യലഹരിയിലായിരുന്ന മകന്‍ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പോക്സോ കേസില്‍ റിമാന്‍ഡിലായിരുന്ന ബിജു ഈ മാസം 12-നാണ് ജയില്‍ മോചിതനായത്. മൃതദേഹപരിശോധനയ്ക്കു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് കാഞ്ഞിരംകുളം പോലീസ് അറിയിച്ചു.