Local News
എൽ.ഡി.എഫ്. കൂത്തുപറമ്പ് മണ്ഡലം റാലി തിങ്കളാഴ്ച
PERAVOOR
പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങും
പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നടക്കും. ഉച്ചക്ക് രണ്ടിന് മഖാം സിയാറത്തിന് ശേഷം പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തും. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. രാത്രി ആശിഖ് ദാരിമിയുടെ പ്രഭാഷണം.
ശനിയാഴ്ച രാത്രി ഹംസ മിസ്ബാഹിയുടെയും ഞായറാഴ്ച രാത്രി മഹ്മൂൻ ഹുദവിയുടെയും പ്രഭാഷണം. തിങ്കളാഴ്ച വൈകിട്ട് സാംസ്‌കാരിക സമ്മേളനം രാജ്യസഭാ എം.പി. ഡോ.വി.ശിവദാസൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയാവും. രാത്രി മുനീർ ഹുദവിയുടെ മതപ്രഭാഷണം.
സമാപന ദിവസമായ ചൊവ്വാഴ്ച ഉച്ചക്ക് ദിഖർ ദുആ മജ്‌ലിസിന് മഹറൂഫ് മദനി അൽ ജിഫ്രി തങ്ങൾ നേതൃത്വം നൽകും. വൈകിട്ട് നാലിന് അന്നദാനം. പത്രസമ്മേളനത്തിൽ മഹല്ല് പ്രസിഡന്റ് യു.വി.റഹീം, സെക്രട്ടറി കെ.പി.അബ്ദുൽ റഷീദ്, ഖജാഞ്ചി നാസർ വട്ടൻപുരയിൽ, മഹല്ല് ഖത്തീബ് മൂസ മൗലവി, അസ്ലം ഫൈസി, മജീദ് അരിപ്പയിൽ, സാദിഖ് വാണിയക്കണ്ടി, എ.എം.അബ്ദുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു.
PERAVOOR
ബേബി സോജ; ബി.ജെ.പി പേരാവൂർ മണ്ഡലം പ്രസിഡന്റ്
പേരാവൂർ : ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റായി ബേബി സോജ ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് ജില്ല ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് പി. ജി. സുരേഷ് അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം വി . വി.ചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ്, മണ്ഡലം ജനറൽ സെക്രട്ടറി ആദർശ് മുരിങ്ങോടി, യുവ മോർച്ച ജില്ലാ അധ്യക്ഷൻ അരുൺ ഭരത്, കർഷക മോർച്ച ജില്ലാ അധ്യക്ഷൻ ശ്രീകുമാർ കൂട്ടത്തിൽ ,ബി. വി. വി. എസ് കേളകം യൂണിറ്റ് വൈസ് പ്രസിഡൻറ് ഷാജി പാമ്പാടി, അജിത്ത്, സി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
MALOOR
മാലൂരിലെ അമ്മയുടെയും മകന്റെയും മരണം:മകൻ അമിത മദ്യപാനി, വാക്കുതർക്കം പതിവെന്ന് നാട്ടുകാർ
മാലൂർ(കണ്ണൂർ): മാലൂരിൽ അമ്മ നിർമലയെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് സംശയിക്കുന്ന സുമേഷ് നിരന്തരം തല്ലുകൂടുന്നത് കാരണം കുറച്ചുകാലമായി സുഹൃത്തുകളുമായി ബന്ധം സ്ഥാപിക്കാറില്ല. ഇതുമായി ബന്ധപ്പെട്ട കേസുകളുമുണ്ട്. മദ്യപിച്ച് വണ്ടിയോടിച്ച് അഞ്ചുതവണ അപകടത്തിൽപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.ഞായറാഴ്ച രാത്രി അമ്മയും മകനും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നതോടെ ഉണ്ടാക്കിയ ഭക്ഷണം രണ്ടുപേരും കഴിച്ചില്ലെന്ന് വീട്ടിനകത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. പാകംചെയ്ത ചോറും കറിയും അടുക്കളയിൽ അടച്ചുവെച്ചനിലയിലാണ്. രാത്രി മദ്യപിച്ചെത്തിയ സുമേഷ് അമ്മയുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് ഇരുവരും ഭക്ഷണം കഴിക്കാൻ തയ്യാറായില്ലെന്നാണ് കരുതുന്നത്.
വീട്ടിന് പിറകിലായി നിർമലയുടെ അനുജത്തിയുടെ വീടും മുൻഭാഗത്ത് സഹോദരന്റെ വീടുമാണ്. എന്നാൽ, ഇവരുമായി കാര്യമായ ബന്ധമൊന്നും ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു. നിർമല സൗഹൃദം സ്ഥാപിക്കാറുണ്ടെങ്കിലും സുമേഷിന് എതിർപ്പായിരുന്നു.മരപ്പണിക്കാരനായിരുന്ന സുമേഷിന് പിന്നീട് കെ.എസ്.ഇ.ബി.യിൽ ലൈൻമാനായി ജോലി ലഭിച്ചിരുന്നു. പെരളശ്ശേരിയിൽ ജോലിചെയ്യുന്നതിനിടെ നാട്ടിലെ തിറഉത്സവത്തിൽ നാട്ടുകാരനായ അധ്യാപകനെ വീട്ടിൽ കയറി അക്രമിക്കുകയും കാർ തല്ലിത്തകർക്കുകയും ചെയ്തതിന് ജോലിയിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. കഴിഞ്ഞമാസമാണ് ജോലിക്ക് വീണ്ടും പ്രവേശിച്ചത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഇടുക്കി മറയൂരിലാണ് വീണ്ടും നിയമനം ലഭിച്ചത്. ഇതോടെ ജോലിക്ക് വല്ലപ്പോഴും മാത്രമേ പോകാറുള്ളൂവെന്ന് ബന്ധുക്കൾ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ പത്തോടെ ആശാവർക്കർ ചെമ്മരം ഷൈനി വീട്ടിലെത്തിയപ്പോൾ ആരും വിളികേട്ടില്ല. വീട്ടിനകത്തെയും പുറത്തെയും വിളക്കുകൾ കത്തുന്നതും വാതിൽ പാതി തുറന്നിട്ടതും ശ്രദ്ധയിൽപ്പെട്ടതോടെ മാലൂർ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് താഴത്തെ നിലയിലെ കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.സുമേഷ് മദ്യപിച്ചെത്തി വീട്ടിൽ വഴക്കിടുന്നത് നിത്യ സംഭവമാണെന്ന് പോലീസും നാട്ടുകാരും പറയുന്നു. ബന്ധുക്കളെയും അയൽവാസികളെയും ചീത്ത വിളിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. അതിനാൽ മിക്കവരും വീട്ടിലേക്ക് പോകാറില്ല.അച്ഛൻ ചെക്കിയോടൻ വത്സൻ നേരത്തേ മരിച്ചിരുന്നു. കണ്ണൂർ റൂറൽ എസ്.പി. അനൂജ് പലിവാൽ, പേരാവൂർ ഡിവൈ.എസ്.പി. പി.പ്രമോദൻ തുടങ്ങിയവർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മാലൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.
സുമേഷിന്റെ പച്ചക്കറികൾ വിളവെടുക്കാനായി നിൽക്കുന്നു
ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തപ്പോൾ സുമേഷ് മുഴുവൻ സമയ കർഷകനായി. വീടിന് ചുറ്റുമുള്ള സ്ഥലത്തെല്ലാം പച്ചക്കറി കൃഷിയും കപ്പയും നട്ടുവളർത്തി. അവയൊക്കെ ഈമാസം വിളവെടുക്കാൻ നിൽക്കവെയാണ് മരണത്തിന് കീഴടങ്ങിയത്.ഒഴിവുസമയങ്ങളിൽ സമീപത്തെ പുഴയിൽനിന്ന് മീൻ പിടിച്ച് വില്പന നടത്താറുണ്ട്. കെ.എസ്.ഇ.ബി.യിൽ ജോലിചെയ്യുമ്പോഴും സമീപത്തെ വീടുകളിൽ മരപ്പണി ചെയ്ത് സഹായിക്കുകയും ചെയ്യാറുള്ളതായി നാട്ടുകാർ ഓർക്കുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു