ബിരുദതല പ്രാഥമിക പരീക്ഷ: എഴുതാനാകാത്തവർക്ക് അവസരം

Share our post

തിരുവനന്തപുരം : വ്യക്തമായ കാരണങ്ങളാൽ ഏപ്രിൽ 29, മെയ് 13 തീയതികളിലെ ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകുമെന്ന് പിഎസ്‍സി അറിയിച്ചു. പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം രേഖകൾ സഹിതം പിഎസ്‍സിയെ ബോധ്യപ്പെടുത്തിയാൽ ഇവർക്ക് 27ന് മൂന്നാം ഘട്ട പരീക്ഷ എഴുതാം.

സ്വന്തം വിവാഹം, അടുത്ത ബന്ധുക്കളുടെ മരണം, അന്നേദിവസം അംഗീകൃത സർവകലാശാല, സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ളവർ, അപകടംപറ്റി ചികിത്സയിലുള്ളവർ, അസുഖബാധിതർ, പരീക്ഷയോടടുത്ത ദിവസങ്ങളിൽ പ്രസവതീയതി വരുന്നവർ, യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ, വിശ്രമം ആവശ്യമുള്ളവർ എന്നിവർക്കാണ് പരീക്ഷ എഴുതാൻ അവസരം. പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന ജില്ലാ പി.എസ്‍.സി ഓഫീസിൽ രേഖകൾ സഹിതം ഉദ്യോ​ഗാർഥികൾക്ക് നേരിട്ടോ ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.എസ്‍.സി ആസ്ഥാനത്തെ ഇ.എഫ് വിഭാഗത്തിലാണ് നൽകേണ്ടത്. തപാൽ, ഇ മെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. 15 മുതൽ 22 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക, ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പ് എന്നിവ പി.എസ്‌.സി വെബ്സൈറ്റിൽ. ഫോൺ: 0471 2546260, 246.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!