പേരാവൂർ മണ്ഡലത്തിൽ 2.23 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി

ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിൽ സണ്ണി ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.23 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു. ഇരിട്ടി നഗരസഭ, കൊട്ടിയൂർ പേരാവൂർ, കേളകം, മുഴക്കുന്ന്, കണിച്ചാർ എന്നീ പഞ്ചായത്തുകളിലെ റോഡ് നവീകരണം ഉൾപ്പെടെയുള്ള പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ:
പഴയ പോസ്റ്റ് ഓഫീസ് കുഞ്ഞി ഹാജി റോഡ് 10 ലക്ഷം, അത്തി ഹാജി റോഡ് ടാറിങ് 20 ലക്ഷം, പയഞ്ചേരി ബൈപ്പാസ് റോഡ് കോൺക്രീറ്റിങ് 11.50 ലക്ഷം, ആവിലാട് മുത്തപ്പൻകരി റോഡ് ടാറിങ് 10.07 ലക്ഷം, കുന്നപ്പള്ളി മരുതുങ്കൽ റോഡ് കോൺക്രീറ്റിങ് 12 ലക്ഷം, റോസറി വില്ല സ്നേഹതീരം റോഡ് കോൺക്രീറ്റിങ് 15 ലക്ഷം, അമ്പായത്തോട് സ്കൂൾ മേമല മുണ്ടക്കൽ വാട്ടർ ടാങ്ക് റോഡ് കോൺക്രീറ്റിങ് 13 ലക്ഷം, സെയ്‌ന്റ് ഡൊമിനിക് സാവിയോ റോഡ് കോൺക്രീറ്റിങ് 13 ലക്ഷം, ചെടിക്കുളം തിരുവോണപ്പുറം റോഡ് കോൺക്രീറ്റിങ് 10 ലക്ഷം, മാവടി പയ്യമ്പള്ളി റോഡ് കോൺക്രീറ്റിങ് 10 ലക്ഷം, പാലക്കാട്ട് പടി കരിയം കാപ്പുപടി റോഡ് കോൺക്രീറ്റിങ് 15.7 ലക്ഷം തുടങ്ങിയ പ്രവൃത്തികൾക്കാണ് പണം അനുവദിച്ചത്. ടെൻഡർ ചെയ്ത് നിർമാണം ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.