പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം;എൽ.ഡി.എഫ് പേരാവൂർ മണ്ഡലം റാലി തിങ്കളാഴ്ച

Share our post

പേരാവൂർ: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള എൽ.ഡി.എഫ് പേരാവൂർ മണ്ഡലം റാലി മെയ് 15 ന് പേരാവൂരിൽ നടക്കും.

വൈകിട്ട് 4 മണിക്ക് പേരാവൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന റാലിയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സമുന്നത നേതാക്കൾ പങ്കെടുക്കും.

സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ റാലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും എൽ.ഡി.എഫ് നേതാക്കളായ വത്സൻ പനോളി, പി.ഹരീന്ദ്രൻ, കെ.ടി ജോസ്, കെ.ജെ ദേവസ്യ, സി.വി.എം വിജയൻ, പി. കുഞ്ഞിക്കണ്ണൻ, ജോസ് ചെമ്പേരി,കെ.ടി. രാഗേഷ് , സി .മുനീർ, കെ.എം വിജയൻ, കെ.സി ജേക്ക ബ് തുടങ്ങിയവർ റാലിയിൽ പ്രസംഗിക്കും.12000 ബഹുജനങ്ങൾ റാലിയിൽ അണിനിരക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം .രാജൻ, ജില്ലാ കമ്മറ്റിയംഗം വി .ജി .പത്മനാഭൻ, സി.പി.ഐ ജില്ലാ എക്‌സികുട്ടീവംഗം അഡ്വ. വി .ഷാജി, കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം അഡ്വ. മാത്യു കുന്നപള്ളി,എൻ.സി.പി ജില്ലാ എക്‌സികുട്ടീവംഗം ടി .പി .പവിത്രൻ, കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി എസ് .എം. കെ .മുഹമ്മദലി എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!