ഓരോ വാർഡിലും വെളിച്ചം; ശ്രീകണ്ഠപുരം നഗരസഭ സ്ട്രീറ്റ് ലൈറ്റ് പദ്ധതി തുടങ്ങി

ശ്രീകണ്ഠപുരം: നഗരവത്കരണത്തിന്റെ ഭാഗമായി 2022-23ലെ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീകണ്ഠപുരം നഗരസഭ നടപ്പിലാക്കുന്ന സ്ട്രീറ്റ് ലൈറ്റ് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി. ഫിലോമിന നിർവഹിച്ചു.
74 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. ഒരോ വാർഡിലേക്കും വെളിച്ചം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങിൽ വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരംസമിതി അധ്യക്ഷരായ പി.പി. ചന്ദ്രാംഗദൻ, ജോസഫീന, വി.പി. നസീമ, കെ.സി. ജോസഫ് കൊന്നക്കൽ, നഗരസഭ എ.ഇ. ജയകൃഷ്ണൻ, കെ.എസ്. ഇ.ബി എ.ഇ കെ. പത്മനാഭൻ, കൗൺസിലർമാരായ കെ.വി. കുഞ്ഞിരാമൻ, റോയി മഴുവഞ്ചേരി, ബെന്നി പന്നിയാൽ, എ.ഡി.എസ് സെക്രട്ടറി എൽസമ്മ മാത്യു, തൊഴിലുറപ്പ് മേറ്റ് റോസമ്മ മലയിക്കീൽ തുടങ്ങിയവർ സംസാരിച്ചു.