Kannur
മികവിന്റെ കളിമുറ്റങ്ങളുമായി കണ്ണൂർ ജില്ല

കണ്ണൂർ : കായികവികസനത്തിന് അത്യാവശ്യം വേണ്ടത് പശ്ചാത്തല സൗകര്യങ്ങളാണ്. കളിയിടങ്ങളില്ലെങ്കിൽ പ്രതിഭകളുണ്ടായാലും മുന്നേറാനാകില്ല. അവർക്ക് മികച്ച പരിശീലനം നൽകാൻ ആധുനിക സംവിധാനമുള്ള സ്‌റ്റേഡിയങ്ങൾ കൂടിയേ തീരൂ. സ്‌റ്റേഡിയങ്ങൾക്കായി വർഷങ്ങളായി മുറവിളി ഉയരാറുണ്ടെങ്കിലും അതൊന്നും യാഥാർഥ്യമാകാറില്ലെന്ന ധാരണയാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ തിരുത്തിയത്. പുതിയ സ്‌റ്റേഡിയങ്ങൾ നിർമിക്കുന്നതിനും നിലവിലുള്ളവ പുതുക്കി പണിയുന്നതിനും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും വലിയ യത്നമാണ് നടത്തിയത്. തലശേരി, കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയങ്ങൾ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സിന്തറ്റിക് സ്റ്റേഡിയം, മട്ടന്നൂർ കൊളപ്പ സ്‌റ്റേഡിയം, പിണറായി അബു –ചാത്തുക്കുട്ടി സ്റ്റേഡിയം, ചേലോറ സ്കൂൾ ഗ്രൗണ്ട്, അഴീക്കോട് – മീൻകുന്ന്, കല്യാശേരി ഫുട്ബോൾ ഗ്രൗണ്ടുകൾ എന്നിവ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്.
കളിമൺ മൈതാനങ്ങൾ പുൽത്തകിടികൾക്കും ടർഫുകൾക്കും വഴിമാറി. തലശേരി മുനിസിപ്പൽ സ്‌റ്റേഡിയത്തിലും ബ്രണ്ണൻ കോളേജിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും സിന്തറ്റിക് ട്രാക്ക് അടക്കമുള്ള സ്‌റ്റേഡിയങ്ങളുമായി. പഞ്ചായത്തിൽ ഒരു സ്‌റ്റേഡിയമെന്ന നിലയിലേക്ക് കായികരംഗം വളർച്ചയുടെ പുതിയ ചുവടുവയ്‌ക്കുകയാണ്.
കുതിപ്പിനായി കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ
കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ സ്‌കൂളായി മാറിയതോടെ വൻ കുതിപ്പിനൊരുങ്ങുകയാണ്. അത്യന്താധുനിക പരിശീലനകേന്ദ്രവും സജ്ജീകരണങ്ങളും തയ്യാറാകുന്നു. രാജ്യാന്തര നിലവാരമുള്ള ബോക്‌സിങ് റിങ് നിർമാണം പൂർത്തിയായി. സ്‌പീഡ് ബാർ, സ്ലം ബോൾ, ബാറ്റിൽ റോപ്, വിവിധ ഭാരത്തിലുള്ള 50 മെഡിസിൻ ബോൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഗുസ്‌തി താരങ്ങൾക്കുള്ള യെലോ സർക്കിൾ മാറ്റ് സ്വന്തമായുള്ള കായികസ്ഥാപനമാണ് കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ. പുതിയ നിയമ പ്രകാരം ഇത്തരം മാറ്റിലാണ് മത്സരങ്ങൾ നടത്തേണ്ടത്. താരങ്ങൾക്ക് പരിശീലനം നൽകുന്നതിന് വിവിധ ഭാരത്തിലും വലിപ്പത്തിലുമുള്ള ഡമ്മികളും എത്തിയിട്ടുണ്ട്. ഉന്നത നിലവാരത്തിലുള്ള പുതിയ തയ്‌ക്വാൻഡോ മാറ്റും വാങ്ങിയിട്ടുണ്ട്. 21 പേർ ഗുസ്‌തിയും 18 പേർ തയ്‌ക്വാൻഡോയും പരിശീലിക്കുന്നു. ഫ്‌ളഡ്‌ലിറ്റുള്ള രണ്ട് ബാസ്‌ക്കറ്റ് ബോൾ സിന്തറ്റിക് ഇൻഡോർ കോർട്ടും ഉദ്‌ഘാടനത്തിന് തയ്യാറായിട്ടുണ്ട്. സ്‌പോർട്‌സ് സ്‌കൂളിലെ ഹോസ്‌റ്റലുകളിൽ മികച്ച ഭക്ഷണമാണ് നൽകുന്നത്. കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപയാണ് സ്‌കൂളിന് അനുവദിച്ചത്.
ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ കണ്ണൂർ വനിതാ കോളേജിൽ ബാസ്‌കറ്റ്‌ബോൾ ഹോസ്‌റ്റലും വയക്കരയിൽ ഹാൻഡ്‌ബോൾ ഹോസ്‌റ്റലും തുടങ്ങി. സംസ്ഥാനത്തെ ആദ്യ ഹാൻഡ്‌ബോൾ ഇൻഡോർ സ്‌റ്റേഡിയവും വയക്കരയിൽ സജ്ജമാകുന്നു. നിർമാണം പൂർത്തിയാക്കാൻ മൂന്ന് കോടി രൂപയാണ് ഇത്തവണ ബജറ്റിൽ അനുവദിച്ചത്. മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അഞ്ച് കോടി രൂപ ചെലവിൽ ഫുട്‌ബോൾ സ്‌റ്റേഡിയവും ബാസ്‌ക്കറ്റ്‌ബോൾ ഇൻഡോർ സ്‌റ്റേഡിയവും നിർമിക്കും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും പയ്യന്നൂർ കോളേജ് (വോളിബോൾ, ഫുട്‌ബോൾ), കണ്ണൂർ എസ്‌എൻ കോളേജ് (ഫുട്‌ബോൾ), മട്ടന്നൂർ കോളേജ് ( വോളിബോൾ), കൃഷ്‌ണമേനോൻ വനിതാ കോളേജ് (വോളിബോൾ, ബാസ്‌കറ്റ്‌ബോൾ) തുടങ്ങിയ കോളേജുകളിലും മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിലും കായിക പരിശീലനത്തിന് സൗകര്യമൊരുക്കുന്നു.
മുണ്ടയാട് നീന്തൽ സമുച്ചയം
മുണ്ടയാട് നീന്തൽ സമുച്ചയത്തിനും റൈഫിൾ റേഞ്ചിനും ഹോസ്‌റ്റലിനുമായി 42 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്. കൃഷ്‌ണമേനോൻ വനിതാ കോളേജിൽ സിന്തറ്റിക് ട്രാക്കും ഫുട്‌ബോൾ ടർഫും ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കാൻ അഞ്ച് കോടി രൂപയുടെ പദ്ധതിക്കും അനുമതിയായി. തലശേരി ഗുണ്ടർട്ട് റോഡിൽ എട്ട് ലൈനോടുകൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്കോടെയുള്ള സ്‌റ്റേഡിയം കായികരംഗത്തെ മികച്ച നേട്ടമാണ്.
കിഫ്‌ബിയിൽ 5.34 കോടി രൂപ വിനിയോഗിച്ചാണ് കൂത്തുപറമ്പ് ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയം നവീകരിച്ചത്. 4.38 കോടി രൂപ വിനിയോഗിച്ച് നിർമിച്ച പട്ടാന്നൂരിലെ ഫുട്‌ബോൾ ടർഫും അഭിമാനനേട്ടമാണ്. ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ സിന്തറ്റിക് സ്‌റ്റേഡിയം പ്രവൃത്തി അവസാനഘട്ടത്തിലെത്തി. സംസ്ഥാനത്തെ ഗവ. കോളേജുകളിൽ സായിയുടെ സാമ്പത്തിക പിന്തുണയോടെയുള്ള ആദ്യ മൈതാനമാണിത്. 9.75 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനത്തിൽ കോളേജിന്റെ അധീനതയിലുള്ള 7.54 ഏക്കർ സ്ഥലത്താണ് എട്ട് ലൈൻ സിന്തറ്റിക് ട്രാക്കും ഫുട്ബോൾ ഗ്രൗണ്ടും നിർമിച്ചത്.
ധർമടം ചിറക്കുനിയിലെ അബു–ചാത്തുക്കുട്ടി സ്മാരക മിനി സ്റ്റേഡിയം കിഫ്ബിയിൽനിന്നും അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്. വേങ്ങാട് അന്താരാഷ്ട്ര ഹോക്കി ഗ്രൗണ്ടിന് സ്ഥലമെടുക്കാൻ 20 കോടിയും ബ്രണ്ണൻ കോളേജിലെ ഗ്രൗണ്ട് നവീകരിക്കാൻ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, ചെമ്പിലോട്, പെരളശ്ശേരി പഞ്ചായത്തുകളിൽ കളിസ്ഥലം നിർമിക്കാൻ അഞ്ച് കോടി രൂപയും പ്രഖ്യാപിച്ചു.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്