Connect with us

Kannur

കവിഞ്ഞൊഴുകുന്ന അത്ഭുതകുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കുന്നത് നൂറുകണക്കിന് കുടുംബങ്ങൾ

Published

on

Share our post

കണ്ണൂർ: നൂറ്റിനാൽപ്പത് അടി ആഴമുള്ള ഈ കുഴൽക്കിണർ കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി. വേനലിലും വർഷത്തിലും ജലപ്രവാഹം. ഇരുനൂറ് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്.

മാലൂർ പഞ്ചായത്തിലെ പുരളിമല കൂവക്കരയിലെ സി.പി.ചന്ദ്രശേഖരൻ നായരുടെ വീട്ടിലാണ് ഈ അൽഭുത കുഴൽക്കിണർ.

കൃഷി ആവശ്യത്തിന് മുപ്പതിനായിരം രൂപ മുടക്കി 2016 ഏപ്രിലിലാണ് കിണർ കുത്തിയത്.അന്നു മുതൽ വെള്ളം കിണറിനു ചുറ്റും പരന്നൊഴുകാൻ തുടങ്ങി.

വെള്ളം പാഴാകാതെ തടംകെട്ടി നിർത്തി ഹോസ് ഇട്ട് നാട്ടുകാർ കൊണ്ടുപോകാൻ തുടങ്ങി. ഒരു വർഷം മുൻപ് കുഴൽക്കിണറിന് താഴെയായി വലിയൊരു ജല സംഭരണി നിർമ്മിച്ചു.

നാൽപ്പതിനായിരം രൂപ ചിലവായി. പണം നാട്ടുകാർ തന്നെയാണ് സ്വരൂപിച്ചത്. ഇതിലേക്ക് വലിയ പൈപ്പിലൂടെ എത്തുന്ന വെള്ളം ചെറിയ ഹോസുകൾ വഴി ഓരോ വീട്ടുകാരും എടുക്കുകയാണിപ്പോൾ.

സംഭരണിയിൽ വന്ന് വെള്ളം കോരി കൊണ്ടു പോകുന്നവരും ഉണ്ട്.ഏഴ് വർഷത്തിനിടയിൽ ആയിരക്കണക്കിനാളുകൾ ഈ അത്ഭുത ജലപ്രവാഹം കാണാൻ ചന്ദ്രശേഖരൻ നായരുടെ വീട്ടിലെത്തി.

കുഴൽക്കിണറും പരിസരവും ചന്ദ്രശേഖരൻ നായരുടെ മകൻ പ്രദീപൻ നിർമ്മിച്ച ശില്പങ്ങളാലും ചെടികൾ നട്ടും മനോഹരമാക്കിയിട്ടുണ്ട്.

ജിയോളജി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ജലപ്രവാഹം വർഷങ്ങളോളം തുടരാമെന്നാണ് നിഗമനം. ഭൂമിക്കടിയിൽ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ജലശേഖരത്തിലേക്കാവാം കിണർ കുഴിച്ചെത്തിയതെന്നാണ് കരുതുന്നത്. അതേ രേഖയിൽ മറ്റൊരു കിണർ കുഴിച്ചാലും ഇതുപോലെ പ്രവാഹമുണ്ടാകാമെന്നും അവർ പറഞ്ഞു.


Share our post

Kannur

ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് എം.വി ജയരാജൻ

Published

on

Share our post

കണ്ണൂർ: ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ റോഡ് തടസ്സപ്പെടുത്തിയതിന് പോലീസ് നോട്ടീസ് നൽകിയത് പരാമർശിച്ചാണ് എം വി ജയരാജൻ്റെ പ്രതികരണം.സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസ്സപ്പെടും. യാത്രയ്ക്ക് വഴി വേറേയുണ്ട്. കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. മാധ്യമങ്ങൾ ജഡ്‌ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്.ഈ ചൂടുകാലത്ത് ഇനിയും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.


Share our post
Continue Reading

Kannur

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം

Published

on

Share our post

പാനൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ താഴെ ചമ്പാട് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വിജയം. എൽ.ഡി.എഫിലെ ശരണ്യ സുരേന്ദ്രൻ 499 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ ആണ് പരാജയപ്പെടുത്തിയത്.


Share our post
Continue Reading

Kannur

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

Published

on

Share our post

കണ്ണൂർ: 1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാത്ത വിമുക്തഭടന്‍മാര്‍ക്ക് ഏപ്രില്‍ 30 നകം സീനിയോറിറ്റി നഷ്ടപ്പെടാതെ സൈനിക ക്ഷേമ ഓഫീസിലെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2700069.


Share our post
Continue Reading

Trending

error: Content is protected !!