ഹരിദാസൻ വധം: നാലാം പ്രതി നിഖിൽ കോടതിയിൽ കീഴടങ്ങി

തലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെ വയലിലെ കെ. ഹരിദാസൻ (54) വധക്കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. നാലാം പ്രതിയും ആർ.എസ്.എസ് പ്രവർത്തകനുമായ പുന്നോൽ ഈയ്യത്തുങ്കാട് പുത്തൻപുരയിൽ പുണർത്ഥത്തിൽ നിഖിൽ എൻ. നമ്പ്യാരാണ് (28) കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കിഴടങ്ങിയത്. ഇയാളെ റിമാൻഡ് ചെയ്തു.