കാമുകിയുമായി പിണങ്ങി, പിന്നാലെ കുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ അമ്മയുടെ ഫോണിൽ അയച്ചു; അച്ഛനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി 19കാരൻ

Share our post

പൂവാർ: പ്രണയം നടിച്ച് പെൺകുട്ടിയുടെ ഫോട്ടോ എടുത്തശേഷം, അത് നഗ്ന ദൃശ്യങ്ങളാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്ത നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുലി (19) നെ അറസ്റ്റ് ചെയ്തു.

ഇയാൾ പ്രണയം നടിച്ചാണ് 19-കാരിയുമായി അടുത്തത്. ഇവർ തമ്മിലുള്ള ഫോട്ടോകളും എടുത്തിരുന്നു. എന്നാൽ പെൺകുട്ടിയുമായി തെറ്റിയ രാഹുൽ ,ഫോട്ടോകളെ വ്യാജ ദൃശ്യങ്ങളാക്കി പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു.

പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഇയാൾ വ്യാജ ദൃശ്യങ്ങൾ അയച്ചു. അച്ഛന്റെ ഫോണിലേയ്ക്ക് അയക്കുമെന്നും ഭീഷണിപ്പെടുത്തി.

അച്ഛനെ കൊലപ്പെടുത്തുമെന്നും. പൂവാർ സി.ഐ. എസ്.ബി.പ്രവീൺ, എസ്.ഐ. തിങ്കൾ ഗോപകുമാർ, എ.എസ്.ഐ ഷാജിമോൻ, സി.പി.ഒമാരായ ശശിനാരായണൻ, വിഷ്ണു പ്രസാദ് എന്നിവർ ചേർന്നാണ് അറസ്റ്റ്..


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!