സംവിധായകൻ ലാൽ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു

Share our post

മലയാള ചലച്ചിത്ര സംവിധായകൻ ലാൽജോസിന്റെ അമ്മ ലില്ലി ജോസ് (83)അന്തരിച്ചു. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്.

ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അന്ത്യം സംഭവിച്ചത്. ഒറ്റപ്പാലം എൽ. എസ്. എൻ. ജി. എസ്.എച്. എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്.

സംസ്കാര ചടങ്ങുകൾ 15ന് വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ച് നടക്കും. ലില്ലി-ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാൽ ജോസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!