വിളക്കോട് -അയ്യപ്പന്‍കാവ് റോഡ് എസ്. ഡി. പി. ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു

വിളക്കോട്: കഴിഞ്ഞ ദിവസത്തെ മഴയില്‍ റോഡിലേക്ക് ഒഴുകി വന്ന മണ്ണും ചരളും നീക്കം ചെയ്ത് എസ്. ഡി. പി. ഐ വിളക്കോട് ബ്രാഞ്ചിലെ പ്രവര്‍ത്തകര്‍.
വിളക്കോട്- അയ്യപ്പന്‍കാവ് റോഡിലെ വളവില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് അപകടമാവും വിധം അടിഞ്ഞ് കൂടിയ ചരളും മണ്ണുമാണ് നീക്കം ചെയ്ത് റോഡ് ശുചീകരിച്ച് അപകട നില ഒഴിവാക്കിയ്ത്. പല തവണ ഇരു ചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട സ്ഥലമാണ് ഇത്.