IRITTY
ഇരിട്ടി താലൂക്ക് അദാലത്തിൽ തീർപ്പായത് 242 പരാതികൾ
ഇരിട്ടി: മന്ത്രിസഭയുടെ 2–ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ‘കരുതലും കൈത്താങ്ങും’ ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ 242 പരാതികൾ തീർപ്പായി. മന്ത്രി കെ.രാധാകൃഷ്ണൻ 10 മണിക്കൂറോളം നേരമിരുന്ന് 235 പരാതിക്കാരെ കേട്ടു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു ചർച്ച നടത്തിയ ശേഷം ആണ് മന്ത്രി തീർപ്പ് കൽപിച്ചത്. ആകെ 351 പരാതികളാണ് നേരത്തെ ഓൺലൈനായി ലഭിച്ചത്. 227 കഴിച്ചു ബാക്കിയുള്ളവ അദാലത്തിൽ പരിഗണിക്കാത്ത കാര്യങ്ങളിൽ പെട്ടതായിരുന്നു. ഇന്നലെ പുതിയതായി 453 പരാതികൾ കൂടി എത്തി.
പുതിയതായി ലഭിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾ മുഖേന പരിശോധിച്ച് പിന്നീട് തീരുമാനം അറിയിക്കും. നേരത്തേ നിശ്ചയിച്ചതു പ്രകാരം അദാലത്ത് 10 ന് തന്നെ തുടങ്ങി. സ്വാഗതം പറഞ്ഞ കലക്ടർ എസ്.ചന്ദ്രശേഖറും അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എംഎൽഎയും ഉദ്ഘാടനം നടത്തിയ മന്ത്രിയും ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ച.
താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവർക്കും കൊട്ടാരക്കരയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദനാ ദാസിനും ആദരാജ്ഞലികൾ അർപ്പിച്ചു ജനങ്ങളുടെ പരാതി കേൾക്കാൻ ഇരിക്കുകയായിരുന്നു. കലക്ടർ എസ്.ചന്ദ്രശേഖരൻ, അസിസ്റ്റന്റ് കലക്ടർ മിസാൽ സാഗർ ഭരത്, എഡിഎം കെ.കെ.ദിവാകരൻ, ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ, തഹസിൽദാർ (എൽആർ) എം.ലക്ഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ 300 ഓളം ഉദ്യോഗസ്ഥരും എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും രാത്രി വൈകി വരെ നീണ്ട അദാലത്തിൽ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. നേരത്തേ തള്ളിയ പരാതികളും പുതിയതായി എത്തിയ പരാതികളിൽ ചിലതും മന്ത്രി പരിഗണിച്ചു.
5 വീട്ടുകാർക്ക് പട്ടയം, 10 ലൈഫ് വീടുകളുടെ താക്കോൽ:ദുരിതം തീർന്ന സന്തോഷത്തിൽ കുടുംബങ്ങൾ
ഇരിട്ടി: ലക്ഷം വീടുകളിൽ താമസിക്കുന്ന 5 കുടുംബങ്ങൾക്ക് പട്ടയം. 10 ലൈഫ് വീടുകളുടെ താക്കോൽദാനം. ഏഴ് മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം. കാലാകാലങ്ങളായി തീരുമാനമാകാതിരുന്ന നൂറുകണക്കിന് പ്രയാസങ്ങൾ പരിഹരിച്ചു കിട്ടിയതിന്റെ ആഹ്ലാദത്തിൽ കുടുംബങ്ങൾ. മന്ത്രിസഭയുടെ 2–ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും’ ആണു നിരവധി പേരുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരവേദിയായത്.
‘8 കൊല്ലം മുൻപാണ് പട്ടയത്തിന് അപേക്ഷ കൊടുത്തത്. കൂടെയുള്ളവർക്കൊക്കെ കിട്ടിയെങ്കിലും എനിക്ക് മാത്രം കിട്ടിയിരുന്നില്ല’ പട്ടയത്തിനായി ഓഫിസുകൾ കയറി ഇറങ്ങിയ നാളുകളിലെ ദുരിതങ്ങൾ പറയുമ്പോൾ മന്ത്രി കെ.രാധാകൃഷ്ണന്റെ കയ്യിൽ നിന്ന് പട്ടയം ലഭിച്ച സന്തോഷത്തിലും സഫിയയുടെ തൊണ്ട ഇടറി.
പേരാവൂർ വെള്ളാർവള്ളിയിലെ തെറ്റുവയൽ ലക്ഷം വീട് നിവാസി കുനിയിൽ സഫിയ, നളിനി കുപ്പക്കൽ, ഖദീജ പനയച്ചേരി, മീന പാലേരി, കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് 3 സെന്റ് കോളനിയിലെ മണിമോൾ എന്നിവർക്കാണ് പട്ടയം ലഭിച്ചത്. വർഷങ്ങളായി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഇവർക്ക് സ്ഥലത്തിന് പട്ടയം ലഭിക്കാത്തതിനാൽ കുടിവെള്ളത്തിനോ, വീട് അറ്റകുറ്റപ്പണി നടത്താനോ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
‘ഇക്കൊല്ലത്തെ മഴയ്ക്കും പൊളിഞ്ഞ് വീഴാറായ വീട്ടിൽ കഴിയേണ്ടി വരില്ലല്ലോ’ എന്ന സന്തോഷം ആണു ലൈഫ് വീട് താക്കോൽ വാങ്ങി കണിച്ചാർ പഞ്ചായത്തിലെ വിളക്കോട്ട് പറമ്പിലെ കല്യാണിക്ക് പറയാനുണ്ടായിരുന്നത്. ഇതേ പഞ്ചായത്ത് 2–ാം വാർഡിലെ പുള്ളോലിക്കൽ ശിശുപാലന് വാടക വീട്ടിൽ നിന്നുമുള്ള രക്ഷപ്പെടലാണു ലൈഫ് വീട്ടിലേക്കുള്ള മാറ്റം.
ഒരു വർഷമായി വാടക വീട്ടിലാണ് മൂന്നംഗ കുടുംബം കഴിഞ്ഞിരുന്നത്. മാലൂർ പഞ്ചായത്തിലെ സി.ജാനകി, സുധീഷ് കുമാർ മാടിയത്ത്, ലിനി ജോസഫ്, പേരാവൂർ പഞ്ചായത്തിലെ സി.കെ.സുരേഷ്, സി.കെ.രഞ്ജിനി, കേളകത്തെ സുകുമാരൻ, മുഴക്കുന്നിലെ ഇ.രാജേഷ്, പായം പഞ്ചായത്തിലെ കവിത സജീവൻ എന്നിവരാണ് ലൈഫ് വീട് താക്കോൽ ലഭിച്ച മറ്റുള്ളവർ.
ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകണം: മന്ത്രി രാധാകൃഷ്ണൻ
ഇരിട്ടി∙ തങ്ങൾ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന ബോധ്യം ഉദ്യോഗസ്ഥർക്ക് ഉണ്ടാവണമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസ്സാര കാര്യങ്ങൾക്കു കാത്തിരിക്കേണ്ടി വരുന്നതു ജനങ്ങൾക്ക് അസഹനീയമായ കാര്യമാണ്.
പരാതികൾ വേഗം തീർക്കുന്ന ഉദ്യോഗസ്ഥർ ഏറെയുണ്ട്. ഇതേസമയം മനഃപൂർവം കാലതാമസം വരുത്തുന്നവരുമുണ്ട്. അവരതു തിരുത്തണം. കാലതാമസം ഒഴിവാക്കുക, കാര്യക്ഷമത വർധിപ്പിക്കുക, അഴിമതി നടത്താതിരിക്കുക എന്നതാവണം ഉദ്യോഗസ്ഥരുടെ കടമ. പരാതികൾ പരിഹരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.കെ.ശൈലജ എംഎൽഎ, കലക്ടർ എസ്.ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വേലായുധൻ (ഇരിട്ടി), സുധാകരൻ (പേരാവൂർ) പഞ്ചായത്ത് പ്രസിഡന്റുമാരായ പി.രജനി (പായം), അസിസ്റ്റന്റ് കലക്ടർ മിസാൽ സാഗർ ഭരത്, എഡിഎം കെ.കെ.ദിവാകരൻ, ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ എന്നിവർ പങ്കെടുത്തു.
IRITTY
അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു. മാവേലിൽ മധു വിന്റെ നായയെ ആണ് വന്യ ജീവി പിടിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നായ അതീവ ഗുരുതരാവസ്ഥയിലാണ്. രാത്രി ഒന്നരയോടെ ആണ് സംഭവം.നായ കരയുന്നത് കേട്ട് മധു വെളിയിൽ വന്നപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നായയെ കാണുന്നത്. ലൈറ്റിന്റെ വെളിച്ചത്തിൽ ഏതോ വന്യജീവി ഓടിമറയുന്നത് കണ്ടെന്നാണ് മധു പറയുന്നത്. കൂട്ടിൽ കയറിൽ കെട്ടിയിട്ടിരുന്നതുകൊണ്ടാണ് വന്യ ജീവിക്ക് നായയെ കൊണ്ടുപോകാൻ കഴിയാതെ വന്നത്.എന്നും കൂട് പൂട്ടാറുള്ള മധു ഇന്നലെ കൂട് പൂട്ടിയിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് രാത്രിയിൽ നായ്ക്കൾ വല്ലാതെ കുരച്ച് ബഹളം വെച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഈന്തുംകരി ഉരുപ്പുംകുറ്റി റോഡിനോട് ചേർന്ന് ജനവാസ മേഖലയിലാണ് വന്യജീവിയുടെ ആക്രമണം.ആക്രമിച്ചത് പുലിതന്നെയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
Breaking News
മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു
ഇരിട്ടി: മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു.നിർമ്മാണ തൊഴിലാളിയായ മാമ്പറം സ്വദേശി ഗണിപതിയാടൻ കരുണാകരൻ ആണ് മരിച്ചത്.സ്ലാബിനുള്ളിൽ കുടുങ്ങിയ കരുണാകരനെ ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
IRITTY
അഞ്ച് മിനിറ്റ്, ചിറകടിച്ചത് 12,000 ശലഭങ്ങൾ
ഇരിട്ടി:ആറളത്ത് അഞ്ച് മിനിറ്റിനകം പന്ത്രണ്ടായിരത്തിലധികം ആൽബട്രോസ് ചിത്രശലഭങ്ങളുടെ ദേശാടനക്കാഴ്‌ച. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തിയ ശലഭ നിരീക്ഷണ ക്യാമ്പിലാണ് പൂമ്പാറ്റസംഗമം നിരീക്ഷകർ പകർത്തിയത്. മൂന്ന് ദിവസത്തെ സർവേയിൽ അറുപത് ശലഭ നിരീക്ഷകർ ദേശാടനം വീക്ഷിച്ചു. സർവേ സമാപന അവലോകന യോഗം ഉത്തരമേഖലാ വനം കൺസർവേറ്റർ കെ എസ് ദീപ ഉദ്‌ഘാടനംചെയ്തു. വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ് അധ്യക്ഷനായി. അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ശലഭ നിരീക്ഷകരായ ഡോ. ജാഫർ പാലോട്ട്, ബാലകൃഷ്ണൻ വിളപ്പിൽ, വി കെ ചന്ദ്രശേഖരൻ എന്നിവർ സർവേ വിവരങ്ങൾ ക്രോഡീകരിച്ചു. കാൽനൂറ്റാണ്ടായി നടക്കുന്ന സർവേയിൽ ഇത്തവണയാണ് ഏറ്റവുമധികം ആൽബട്രോസ് പൂമ്പാറ്റകളുടെ ദേശാടനമുണ്ടായതെന്ന് അവലോകനയോഗം വിലയിരുത്തി. പതിനായിരത്തോളം ശലഭങ്ങൾ വരെ പുഴത്തിട്ടകളിൽ കൂട്ടം കൂടിയതായി നിരീക്ഷിച്ചു. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പുള്ളിവാലൻ, ബുദ്ധമയൂരി, റോസി, തളിർനീലി, ഓക്കില, മലബാർ റോസ് തുടങ്ങി പതിനേഴിനം ശലഭങ്ങളെയും കണ്ടെത്തി. ചീങ്കണ്ണിപ്പുഴയിലെ മണലൂറ്റൽ ആൽബട്രോസ് ശലഭങ്ങളുടെ കൂട്ടം ചേരലിന് പ്രതികൂലമാകുമെന്ന് സർവേ വിലയിരുത്തി. ആറളത്തെ ചിത്രശലഭ സങ്കേതമായി പ്രഖ്യാപിക്കണമെന്നും സർവേ സംഘം ആവശ്യപ്പെട്ടു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു