Connect with us

Kannur

കൗമാരങ്ങളെ വായനയിലേക്ക്‌ നയിച്ച്‌ പി .ആർ ഗ്രന്ഥാലയം

Published

on

Share our post

പാനൂർ: പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക്‌ ആകർഷിക്കുന്ന ദൗത്യത്തിലാണ്‌ പാനൂർ പി ആർ ഗ്രന്ഥാലയം ആൻഡ്‌ വായനശാല. നവ മാധ്യമങ്ങളിൽ അഭിരമിക്കുന്ന കൗമാരങ്ങളെ വായനയിലേക്ക്‌ തിരികെയെത്തിക്കാനുള്ള ഇവരുടെ പരിശ്രമം വിജയം കാണുകയാണ്‌.

മണ്ഡലം പരിധിയിലെ യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പുസ്തകങ്ങൾ മുൻകൂട്ടി നൽകി നടത്തുന്ന വായന മത്സരം കുട്ടികളുടെ വായനയ്‌ക്ക്‌ വലിയ പ്രോത്സാഹനമാണ്‌. വിജയികൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുന്നതിനാൽ നിരവധിപേർ മത്സരത്തിൽ പങ്കെടുക്കുന്നു.

തെരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാർഥികൾക്ക് എല്ലാവർഷവും ജോലി തേടാനുള്ള സാമ്പത്തിക സഹായവും ചെയ്യുന്നുണ്ട്‌.ഗ്രന്ഥാലയത്തിൽ പ്രിസം എന്ന പ്രസാധക യൂണിറ്റും പ്രവർത്തിക്കുന്നു. വർഗീസ് ജോർജിന്റെയും കെ പി .എ റഹിമിന്റെയും ഉൾപ്പെടെ 11 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

കാലിക പ്രസക്തമായ വിഷയങ്ങളിൽ സംവാദങ്ങളും പുസ്തക ചർച്ചയും നടക്കുന്നു. ചലച്ചിത്ര ക്ലബ്‌, വയോജന, -വനിത,- യുവജന, – ബാലവേദികളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.വായനയുടെ പുതുലോകം സൃഷ്‌ടിച്ച ഈ വായനശാല സുവർണ ജൂബിലിയിലേക്ക്‌ ചുവടുവയ്‌ക്കുകയാണ്‌.

1973ൽ സോഷ്യലിസ്റ്റ് നേതാവ് അരങ്ങിൽ ശ്രീധരനാണ് ഗ്രന്ഥാലയത്തിന് ശിലയിട്ടത്‌. 1976 നവംബറിൽ നിർമാണം പൂർത്തീകരിച്ച്‌ എ. കെ ആന്റണിയാണ്‌ ഉദ്ഘാടനംചെയ്തത്. പി ആർ കുറുപ്പിന്റെ ഷഷ്ടിപൂർത്തി ആഘോഷത്തോടനുബന്ധിച്ചാണ് ഗ്രന്ഥാലയത്തിന്റെ പ്രാരംഭ പ്രവർത്തനമാരംഭിച്ചത്. ഗ്രന്ഥശാലാ പ്രവർത്തകനായ ഐ വി ദാസിന്റെ പിന്തുണയും ലൈബ്രറിക്ക്‌ ലഭിച്ചു.

2016ൽ ലൈബ്രറി കൗൺസിലിന്റെ എ പ്ലസ് അംഗീകാരം ലഭിച്ചു. പതിനാലായിരത്തോളം പുസ്തകം ഗ്രന്ഥാലയത്തിലുണ്ട്. മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം നിജപ്പെടുത്തിയത്. കെ.പി മോഹനൻ എം.എൽ.എ പ്രസിഡന്റും ജില്ലാ ലൈബ്രറി കൗൺസിലംഗം കെ കുമാരൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിലവിലുള്ളത്.


Share our post

Kannur

മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

Published

on

Share our post

കണ്ണൂർ: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ പകൽ താപനിലയെ അപേക്ഷിച്ച് രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.


Share our post
Continue Reading

Kannur

റീൽസല്ല, ജീവനാണ് വലുത്; തീവണ്ടിക്ക് മുകളിൽക്കയറി അഭ്യാസം കാണിക്കല്ലേ; ഹൈ വോൾട്ടേജിൽ ഷോക്കടിക്കും

Published

on

Share our post

കണ്ണൂർ: വൈറലാകാൻ തീവണ്ടിക്ക് മുകളിൽ കയറുകയാണ് ഇപ്പോൾ റീൽസുകാർ. റെയിൽപ്പാളം കഴിഞ്ഞ് തീവണ്ടിക്ക് മുകളിലുമെത്തി അതിരുവിട്ട അഭ്യാസങ്ങൾ പകർത്തുന്നത് യുവാക്കളുടെ ജീവനെടുക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലെ ഇത്തരം പുതിയ അപ്‌ഡേറ്റുകൾ കേരളത്തിലും വ്യാപിക്കുകയാണ്. വിദ്യാർഥികളാണ് ഇവരിൽ ഏറെ. പൊതുനിരത്തുകളിൽ റീൽസ് ചിത്രീകരിക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷൻ നേരത്തേ രംഗത്ത് വന്നിരുന്നു.റെയിൽവേ പറയുന്നു: ഗയ്സ് ഒന്നറിയുക, ജീവനാണ് വലുത്; റീൽസ് അല്ല. ചരക്ക്‌/യാത്രാ വണ്ടികളുടെ എൻജിൻ ഓഫാക്കിയാലും ഇല്ലെങ്കിലും യാർഡ് ഉൾപ്പെടെ റെയിൽവേ ലൈനിൽ 25,000 വോൾട്ട് ഉണ്ടാകും. അതായത് സാധാരണ വീടുകളിൽ പ്രവഹിക്കുന്ന വൈദ്യുതിയെക്കാൾ റെയിൽവേ ലൈനിൽ 100 ഇരട്ടി ഷോക്കുണ്ടാകും.

കോച്ചിന് മുകളിൽ കയറുക, പ്ലാറ്റ്‌ഫോമിന് മുകളിൽ കയറുക, ഫുട്ട് ഓവർ ബ്രിഡ്ജിന് മുകളിൽനിന്ന് അഭ്യാസങ്ങൾ കാണിക്കുക ഉൾപ്പെടെ അപകടകരമാണ്. കഴിഞ്ഞയാഴ്ച വളപട്ടണത്ത് റെയിൽവേ യാർഡിൽ ഒരു വിദ്യാർഥി മരിച്ചിരുന്നു. സമാന സംഭവങ്ങൾ ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അറിവില്ലായ്മ കാരണം കൊച്ചിയിൽ ഒരു വിദ്യാർഥി നിർത്തിയിട്ട ചരക്കുവണ്ടിക്ക് മുകളിൽ കയറി ഷോക്കേറ്റ് മരിച്ചിരുന്നു. ചരക്കുവണ്ടി ലൈനിലും വൈദ്യുതി എപ്പോഴും ഉണ്ടാകും. വാഗണിന്റെ മുകളിൽ കയറരുത്.വൈദ്യുതലൈനിന്റെ ഉയരം പാളത്തിൽനിന്ന് 5.80 മീറ്ററാണ്. ലൈനിന്റെ ഉയരത്തിൽനിന്ന് രണ്ടുമീറ്റർവരെ വൈദ്യുത കാന്തികത (ഇൻഡക്ഷൻ) ഉണ്ടാകും. അതിനാൽ ഷോക്കേൽക്കാം. ലൈനിൽ 25,000 വോൾട്ട് ഉണ്ട്. വണ്ടി പോകുന്ന സമയങ്ങളിൽ ഇരുലൈനിലും 1000 ആംപിയർവരെ വൈദ്യുതി ഉണ്ടാകും. റെയിൽവേ ഭൂമിയിൽ അനധികൃതമായി കയറി റീൽസോ മറ്റോ എടുക്കുന്നത് ശിക്ഷാർഹമാണ്.


Share our post
Continue Reading

Kannur

കണ്ണൂർ ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ വനപാലകസംഘം തുരത്തി

Published

on

Share our post

കണ്ണൂർ : ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടിന് സമീപം എത്തിയ കാട്ടാനയെ വനം വകുപ്പ് ആർ.ആർ.ടി. സംഘം തുരത്തി. ബ്ലോക്ക് 13-ലെ കറുപ്പന്റെ വീട്ടുമുറ്റത്താണ് ആന എത്തിയത്.വനപാലകസംഘം എത്തിയതിനാൽ വൻ അപകടം ഒഴിവായി. ആറളം ഫാമിൽ പുനരധിവാസ മേഖലയിൽ വീടുകൾക്ക് സമീപം കാട്ടാനകൾ തമ്പടിക്കുന്നത് പതിവാകുകയാണ്. ആനയെ കണ്ടതോടെ വീട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!