ഭാഷാകോഴ്സ് പരീക്ഷ മെയ് 13നും 14നും

സാക്ഷരതാ മിഷൻ നടത്തുന്ന ഗുഡ് ഇംഗ്ലീഷ്, പച്ചമലയാളം, അച്ഛീ ഹിന്ദി ഭാഷാ കോഴ്സുകളുടെ പരീക്ഷ മെയ് 13, 14 തീയതികളിൽ നടക്കും.
കേന്ദ്രീയ വിദ്യാലയ കണ്ണൂർ, കേന്ദ്രീയ വിദ്യാലയ ധർമശാല, പള്ളിക്കുന്ന് ഹയർസെക്കണ്ടറി സ്‌കൂൾ, ടി ടി ഐ കണ്ണൂർ, കൂത്തുപറമ്പ് ഹയർസെക്കണ്ടറി സ്‌കൂൾ, പാനൂർ ഹയർസെക്കണ്ടറി സ്‌കൂൾ, ചൊക്ലി രാമവിലാസം ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ. എട്ട് കേന്ദ്രങ്ങളിലായി 277 പേർ പരീക്ഷ എഴുതും.