കുനിത്തല റോഡ് ഗതാഗതയോഗ്യമാക്കാനാവശ്യപ്പെട്ട് ജനകീയ സമിതി നോട്ടീസ് വിതരണം നടത്തി

പേരാവൂർ: കുനിത്തല-വായന്നൂർ റോഡ് മഴക്കാലത്തിന്മുന്നെ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുനിത്തല ജനകീയ സമിതി നോട്ടീസ് വിതരണം ചെയ്തു.
പേരാവൂർ പഞ്ചായത്തിലെ 12,13 വാർഡുകളിലെ വീടുകളിലാണ് നോട്ടീസ് വിതരണം ചെയ്തത്.കുനിത്തല പ്രദേശത്തെ മുഴുവൻ വീടുകളിലും നോട്ടീസ് നല്കാനാണ് ജനകീയ സമിതിയുടെ തീരുമാനം.
അധികൃതർക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് നോട്ടീസിലുള്ളത്.ജനകീയ സമിതി കൺവീനർ കെ.കെ.വിശ്വനാഥന്റെ നേതൃത്വത്തിലാണ് നോട്ടീസ് വിതരണം.